മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകില്ല!! കോവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാവുകയാണെന്ന് മുഖ്യമന്ത്രി

മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാവുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്കില്ലാതെ ചിലർ വ്യാപാര സ്ഥാപനങ്ങളിൽ ഇടപഴകുന്നുണ്ട്. ഇങ്ങനെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കും. രോഗ വളർച്ചയും ഗുരുതര അവസ്ഥയിലുള്ളവരുടെ നിറയ്ക്കും ഇപ്പോൾ കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ജാഗ്രതയില്‍ കുറവ് പാടില്ല, വാക്സിന് എടുത്തവരും ജാഗ്രത പാലിച്ചിരിക്കണം. അവര്‍ക്കും രോഗം വരാം. അനുബന്ധ രോഗമുള്ളവര്‍ ശ്രദ്ധിക്കണം. മുന്‍കരുതല്‍ സ്വീകരിക്കണം. മുതിര്‍ന്ന പൗരന്മാരില്‍ ശേഷിക്കുന്നവര്‍ ഉടന്‍ വാക്സിന് എടുക്കണം. പലരും വാക്സിന് എടുക്കാന്‍ വിമുഖത കാണിക്കുന്നു. ഇത് ഒഴിവാക്കണം.
65ന് മുകളില്‍ ഉള്ളവര്‍ ഉടന്‍ എടുക്കണം. തക്കസമയത്ത് ആശുപത്രിയില്‍ എത്തുന്നതില്‍ അലംഭാവം ദൃശ്യമാണ്. 30 ശതമാനം പേര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടമായി. യഥാസമയം ആശുപത്രിയില്‍ എത്തിക്കാനായാല്‍ മരണനിരക്ക് ഗണ്യമായി കുറക്കാനാകും. പൊതുസമൂഹത്തില്‍നിന്നും വീട്ടുകാരില്‍നിന്നും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം.
ഒന്നാം ഡോസ് വാക്സിന് വിതരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. രണ്ടാം ഡോസ് രണ്ടു മാസത്തിനിടെ പൂര്‍ത്തിയാക്കും. ഒരു കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചു. ആദ്യ ഡോസ് 90.57 ശതമാനം പേരും എടുത്തു. 24 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് എടുക്കാന്‍ ബാക്കി. കോവിഡ് പോസിറ്റിവുകാര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ എടുക്കേണ്ടതുള്ളൂ. കുറച്ച് പേരാണ് എടുക്കാന്‍ ബാക്കി. പല കേന്ദ്രങ്ങളിലുംതിരക്ക് കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























