ഇളവുകള്‍ ഇന്നു മുതല്‍.... രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു കഴിക്കാം.... നിലവിലുള്ള സീറ്റ് എണ്ണത്തിന്റെ 50 ശതമാനത്തിനാണ് ഒരേ സമയം പ്രവേശനാനുമതി, ബാറുകളും തുറക്കുന്നു

ഇളവുകള്‍ ഇന്നു മുതല്‍.... രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു കഴിക്കാം.... നിലവിലുള്ള സീറ്റ് എണ്ണത്തിന്റെ 50 ശതമാനത്തിനാണ് ഒരേ സമയം പ്രവേശനാനുമതി, ബാറുകളും തുറക്കുന്നു.
പതിവുപോലെ എല്ലാവര്‍ക്കും ഇന്നുമുതല്‍ വീടിനു പുറത്തിറങ്ങാം. കൊവിഡ് അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. തിയറ്ററുകള്‍ തുറക്കുന്നതു പരിഗണനയിലുണ്‌ചെന്ന് മുഖ്യമന്ത്രി. ജനക്കൂട്ടമുണ്ടാകുന്ന കലാപരിപാടികള്‍ക്കും അനുമതിയില്ല. വിവാഹം അടക്കമുള്ള പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും നീക്കിയിട്ടില്ല.
കണ്ടെയിന്‍മെന്റ് സോണുകള്‍ സംബന്ധിച്ച നിബന്ധനകളും തുടരും. സാമൂഹ്യ അകലം പാലിക്കുന്നതില്‍ ജാഗ്രത വളരെയേറെ പുലര്‍ത്തണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഹോട്ടല്‍, ബാര്‍ എന്നിവിടങ്ങളില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇരുന്നു കഴിക്കാം എന്നാല്‍ ഹോട്ടലുകളില്‍ 18 വയസിനു താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ ബാധകമല്ല. ജീവനക്കാര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം.
എ.സി പാടില്ല. ജനലുകളും വാതിലുകളും തുറന്നിടണം സ്റ്റേഡിയം, നീന്തല്‍ക്കുളത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം. 18 വയസ് തികയാത്തവര്‍ക്ക് വാക്‌സിന്‍ നിബന്ധനയില്ല പക്ഷെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും ജീവനക്കാര്‍ എടുത്തിരിക്കണം.
https://www.facebook.com/Malayalivartha