തെല്ലും കൂസലില്ലാതെ .... പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ നിഥിനയ്ക്ക് ഫോണ്‍ തിരികെ നല്‍കിയെങ്കിലും സംസാരിക്കവേ അഭിഷേക് പ്രകോപിതനായി '' നീ പോയാല്‍ ഞാന്‍ ചത്തുകളയുമെന്ന്'' ഭീഷണിപ്പെടുത്തി, ഇതു കേള്‍ക്കാതെ അമ്മയോട് സംസാരിച്ച് നടക്കവേ മുടിക്ക് വലിച്ച് നിലത്തിട്ട് പോക്കറ്റില്‍ നിന്ന് പേപ്പര്‍ കട്ടറെടുത്ത് കഴുത്തിന്റെ വലത് ഭാഗം അറുത്തു, ചോരയില്‍ കുളിച്ച് പിടയുമ്പോള്‍ അടുത്തുള്ള കല്‍ക്കെട്ടില്‍ കൂസലില്ലാതെ അവന്‍ ഇരുന്നു.... ഒടുവില്‍....

തെല്ലും കൂസലില്ലാതെ .... പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ നിഥിനയ്ക്ക് ഫോണ്‍ തിരികെ നല്‍കിയെങ്കിലും സംസാരിക്കവേ അഭിഷേക് പ്രകോപിതനായി '' നീ പോയാല്‍ ഞാന്‍ ചത്തുകളയുമെന്ന്'' ഭീഷണിപ്പെടുത്തി, ഇതു കേള്‍ക്കാതെ അമ്മയോട് സംസാരിച്ച് നടക്കവേ മുടിക്ക് വലിച്ച് നിലത്തിട്ട് പോക്കറ്റില്‍ നിന്ന് പേപ്പര്‍ കട്ടറെടുത്ത് കഴുത്തിന്റെ വലത് ഭാഗം അറുത്തു, ചോരയില്‍ കുളിച്ച് നിഥിന പിടയുമ്പോള്‍ അടുത്തുള്ള കല്‍ക്കെട്ടില്‍ കാലില്‍മേല്‍ കാല്‍കയറ്റി വച്ച് കൂസലില്ലാതെ അവന്‍ ഇരുന്നു.... 'ചക്കമുറിക്കും പോലെ'യാണ് അഭിഷേക് നിഥിനയുടെ കഴുത്ത് മുറിച്ചതെന്ന് പൊലീസ്
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കാമ്പസില്‍ കാത്തുനിന്ന സഹപാഠിയും കാമുകനുമായ യുവാവാണ് പേപ്പര്‍ കട്ടര്‍ കൊണ്ട് കഴുത്തറുത്ത് കൊന്നത്. ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ ബിന്ദുവിന്റെ ഏക മകള്‍ നിഥിനമോളാണ് (22) അരുംകൊലയ്ക്ക് ഇരയായി മാറിയത്.
സംഭവത്തില്‍ കൂത്താട്ടുകുളം കോഴിപ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.20നായിരുന്നു സംഭവം നടന്നത്. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്നും നിഥിന പിന്‍മാറിയതാണ് പകയ്ക്ക് കാരണമെന്നും പൊലീസിനോടു അഭിഷേക് പറഞ്ഞു.
വളരെ നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ് നിഥിന. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഉപേക്ഷിച്ചതോടെ നിഥിനയും ബിന്ദുവും മാത്രമാണ് വീട്ടിലുള്ളത്. ഹൃദ്രോഗിയായ ബിന്ദുവിന് കുടുംബശ്രീയുടെ പലഹാരം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവര്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്തിരുന്നത്.
പഠനച്ചെലവ് കണ്ടെത്താനായി നിഥിന തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു . രണ്ടു വീട്ടുകാരും ബന്ധത്തെ എതിര്‍ത്തതോടെയാണ് നിഥിന പിന്‍മാറിയത്. ഇതില്‍ പ്രകോപിതനായ അഭിഷേക് ഭിത്തിയില്‍ തലയിടിച്ചും കൈ കത്തികൊണ്ട് പോറിയും മുറിവുണ്ടാക്കിയിരുന്നു.
രണ്ട് ദിവസം മുന്‍പ് കാമ്പസിലെത്തിയ നിഥിനയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് ബിന്ദു അഭിഷേകിനോട് സംസാരിച്ചപ്പോഴാണ് പരീക്ഷയ്‌ക്കെത്തുമ്പോള്‍ തിരികെ നല്‍കാമെന്ന് സമ്മതിച്ചത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കഴുത്തറുത്തിട്ടതു കണ്ട് പെണ്‍കുട്ടി തലകറങ്ങി വീണെന്നുകരുതി ഓടിച്ചെന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കണ്ടത് കഴുത്തറുത്ത നിലയില്‍ നിഥിന കിടക്കുന്നത്. അവര്‍ ഓടി കോളേജ് അധികൃതരെ അറിയിക്കുകയും ചോരയില്‍ കുളിച്ചുകിടന്ന നിഥിനയെ ജീവനക്കാര്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവ സ്ഥലത്തുതന്നെ ഇരുന്ന അഭിഷേകിനെ പാലാ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"https://www.facebook.com/Malayalivartha























