രമേശ് ചെന്നിത്തലയ്ക്ക് കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും മുട്ടന്‍ പണി.... ആദ്യം ഓഡിറ്റ്: പിന്നെ രാജി

നികത്താനാവാത്ത നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുന്ന ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നും രാജിവച്ച രമേശ് ചെന്നിത്തലയ്ക്ക് കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും മുട്ടന്‍ പണി.
മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്തിയിട്ട് മാത്രം രമേശ് ചെന്നിത്തലയില്‍ നിന്നും രാജി സ്വീകരിക്കാനാണ് കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നത്. ചെന്നിത്തലയെ പോലെ ഇത്രയും മുതിര്‍ന്ന ഒരു നേതാവിന് ഇതില്‍ പരം അപമാനം ഇനി വരാനില്ല.
വീക്ഷണത്തിലും ജയ്ഹിന്ദിലും രാജീവ് ഗാന്ധിയിലും ചെന്നിത്തല വഹിച്ചിരുന്ന സ്ഥാനങ്ങള്‍ വെറും പദവിക്ക് വേണ്ടി മാത്രമുള്ളവയായിരുന്നു. സ്ഥാപനങ്ങളിലെ കണക്കുകളിലോ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ അദ്ദേഹം ഒരു ഇടപെടലും നടത്തിയിരുന്നില്ല.
സാധാരണ ഗതിയില്‍ അക്കൗ ണ്ട്‌സിന്റെയും മറ്റും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഴിയുമ്പോഴാണ് ഓഡിറ്റ് നടത്താറുള്ളത്. സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം പരിശോധനകള്‍. ചെന്നിത്തലക്ക് സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ കെ.പി.സി സി അദ്ദേഹത്തെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാക്കി.
ചെന്നിത്തലയുടെ അസംതൃപ്തിയുടെ ഭാഗമാണ് രാജിയെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാവും. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ചെന്നിത്തല. സുധാകരനും സതീശനുമെതിരെ പരസ്യമായി സംസാരിക്കാനും അദ്ദേഹം തയ്യാറായി.
എന്നാല്‍ ഹൈക്കമാന്റില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് കുറച്ച് നാളായി അദ്ദേഹം നിശബ്ദനാണ്.വി.എം.സുധീരന്‍ രാജി വച്ചപ്പോള്‍ അത് പി.സി.സി നേത്യത്വത്തിന്റെ പിടിപ്പു കേട് കൊണ്ട് സംഭവിച്ചതാണെന്ന് ചെന്നിത്തല പരോക്ഷമായി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുമായും നല്ല ബന്ധമല്ല ചെന്നിത്തലക്കുള്ളത്. കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിനെതിരെ കിട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം സംസാരിക്കാറുണ്ട്.
പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങള്‍ രാജിവച്ച വിവരം ചെന്നിത്തല തന്നെയാണ് പരസ്യമാക്കിയത്. എന്തുകൊണ്ടാണ് രാജിയെന്ന് ചെന്നിത്തല വിശദീകരിച്ചിട്ടില്ല. പത്രക്കാര്‍ അദ്ദേഹത്തോട് ചോദിച്ചുമില്ല. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില്‍നിന്നാണ് രാജി.
കെ. കരുണാകരന്‍ ഫൗണ്ടേഷനില്‍നിന്നും രാജിവച്ചു. ജയ് ഹിന്ദ് പ്രസിഡന്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്നുസ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കുംതീരുമാനിക്കുകയെന്ന്‌കെ.പി.സി.സി.നേത്യത്വമാണ് വ്യക്തമാക്കിയത്.
വേണമെങ്കില്‍ കെ.പി.സി സിക്ക് രാജി സ്വീകരിക്കാതിരിക്കാം. രാജി പിന്‍വലിക്കണമെന്ന് ചെന്നിത്തലയോട് ആവശ്യപ്പെടാം. നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടെങ്കില്‍ പറഞ്ഞു തീര്‍ത്ത് വിഷമം മാറ്റാം. എന്നാല്‍ അതൊന്നും ചെയ്യാതെ ഓഡിറ്റിന് ശേഷം രാജി സ്വീകരിക്കാം എന്ന് പറയുന്നത് പൊതുമേഖ ലാ സ്ഥാപനങ്ങളുടെ എം ഡിമാരോട് പറയുന്ന മട്ടിലുള്ളതായി.
കോണ്‍ഗ്രസിലെ മുടിചൂടാമന്നനായിരുന്നു ചെന്നിത്തല. അദ്ദേഹമാണ് കെ കരുണാകരനെയും കെ.എം.മാണിയെയും പോലുള്ള നേതാക്കളെ വീഴ്ത്തിയ ത്. ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിച്ച് തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും അദ്ദേഹം കേട്ടു. ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം മുഖ്യമന്ത്രിമാരായിട്ടും ചെന്നിത്തലക്ക് രക്ഷപ്പെടാനായില്ല. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഔട്ടായത്.
ഏതായാലും ചെന്നിത്തലക്ക് ഇത് ദുരിതകാലമാണ്. ഒരു കമ്പനി മേധാവിയോട് പെരുമാറുന്നതിനെക്കാള്‍ മോശമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തോട് പെരുമാറിയത്.
https://www.facebook.com/Malayalivartha























