കോഴിക്കോട് പോലൂരിലെ വീടിനുള്ളിലെ ആ അജ്ഞാത ശബ്‌ദത്തിന് കാരണം കണ്ടെത്തി! ഭയപ്പാടോടെ ദിവസങ്ങൾ തള്ളിനീക്കിയ കുടുംബത്തിനും നാട്ടുകാർക്കും ഇനി ആശ്വാസിക്കാം...

കോഴിക്കോട് പോലൂരിലെ വീടിനുള്ളിലെ ആ അജ്ഞാത ശബ്‌ദത്തിന് കാരണം കണ്ടെത്തിയിരിക്കുകയാണ്. സോയിൽ പൈപ്പിങ്(Soil piping)(കുഴലീകൃത മണ്ണൊലിപ്പ്) ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു.
ഭയപ്പാടോടെ ദിവസങ്ങൾ തള്ളിനീക്കിയ കുടുംബത്തിനും നാട്ടുകാർക്കും ഇതൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. സ്ഥലത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ(National Center for Earth Science Studies) സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും.
വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം.
തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായിരുന്നു.
https://www.facebook.com/Malayalivartha























