കാലവർഷം അവസാനിക്കുന്ന സമയത്ത് സാധാരണഗതിയിൽ ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല; എന്നാൽ പതിവുതെറ്റിച്ച് എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ ആകെ മൊത്തം മാറ്റി മറിച്ചിരിക്കുകയാണ്;കേരളത്തിൽ സംഭവിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസം

കേരളത്തിനെ ഭീതിപ്പെടുത്തിയും അതേസമയം കേരളത്തിന് ഗുണമായും മാറിയ ഒന്നാണ് ഗുലാബ് ചുഴലിക്കാറ്റ്... ആ ഗുലാബ് ചുഴലി ദുർബലമായിരിക്കുകയാണ്. എന്നാൽ അത് ദുർബലമായ ശേഷം കൂടുതൽ ശക്തിയോടെ മറ്റൊരു ചുഴലിയായ ഷഹീൻ ഉയർന്നിരുന്നു.
ഷഹീന്റെ ഫലമായിട്ടാണ് കേരളത്തിൽ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്ന സൂചന പുറത്ത് വരികയാണ് . കേരളത്തിൽ സംഭവിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂർവ പ്രതിഭാസമാണിത്.
കാലവർഷം അവസാനിക്കുന്ന സമയത്ത് സാധാരണഗതിയിൽ ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ പതിവുതെറ്റിച്ച് എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ ആകെ മൊത്തം മാറ്റി മറിച്ചിരിക്കുകയാണ്.
അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദങ്ങൾ കാരണം കാലവർഷത്തിന്റെ പിൻവാങ്ങൾ പതിവിലും വൈകും. അതുകൊണ്ട് തന്നെ തുലാവർഷം സാധാരണഗതിയിൽ ലഭിക്കും എന്ന നിഗമനത്തിലാണ് ഉള്ളത്. ഇപ്പോൾ ഷഹീൻ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി.
എങ്കിലും കടലിലെ സന്തുലിതാവസ്ഥയിലെ മാറ്റവും ഷഹീന്റെ ശക്തിയും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിലുണ്ടായ സമ്മർദ്ദം കാരണം കേരളത്തിൽ കൂടുതൽ മഴയ്‌ക്കും സാധ്യതയുണ്ട്.
അറബിക്കടലിൽ തമിഴ്നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കാർമേഘങ്ങൾ വൻതോതിൽ കേരളത്തിലൂടെ കടന്നുപോകുന്നുണ്ട് . ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിയുണ്ടായേക്കുമെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാന വ്യാപകമായി ഇന്ന് അതി ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ ലഭിക്കുന്നത്. അറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് . ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കാം. ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി
കനത്ത മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
https://www.facebook.com/Malayalivartha























