Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്; അടിയന്തര പ്രമേയ നോട്ടിസിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടി

04 OCTOBER 2021 02:18 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 2016 ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി പാസായിട്ടുള്ളത്. 4,58,080 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 5,17,156 ആയിരുന്നു. പ്രസ്തുത വർഷം 22,879 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,13,564 സീറ്റുകളിൽ 3,84,612 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 28,952 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.

കഴിഞ്ഞവർഷം അതായത് 2020-ൽ 4,20,566 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 4,82,977 ആയിരുന്നു. പ്രസ്തുത വർഷം 41,906 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,00,899 സീറ്റുകളിൽ 3,68,282 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 32,617 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.

കഴിഞ്ഞ 5 വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം എസ്എസ്എൽസി പാസായവരുടെയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടെയും എണ്ണം താരതമ്യേന കുറവാണ്. ഈ വർഷം എസ്എസ്എൽസി പാസായി ഉന്നതപഠനത്തിന് യോഗ്യത നേടിയവർ 4,19,653 ആണ്. പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 4,65,219 ആണ്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലമായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,25,509 ആയി വർധിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. ഈ വർഷം നിലവിൽ ആകെ 3,94,457 സീറ്റുകൾ ഹയർസെക്കൻഡറി മേഖലയിൽ മാത്രം ലഭ്യമാണ്. ഇതിനുപുറമേ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളും പോളിടെക്നിക്/ ഐ ടി ഐ എന്നിവിടങ്ങളിലായി ഏകദേശം 70,000 സീറ്റുകളും ലഭ്യമാണ്. ഇത്തരത്തിൽ എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉൾപ്പെടുത്തിയതിന്റെ ഫലമായി ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാമത്തെ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ വിഭാഗ സീറ്റുകളും EWS റിസർവേഷനിലെ ഒഴിവുള്ള സീറ്റുകളും രണ്ടാമത്തെ അലോട്ട്മെന്റിൽ പൊതുമെറിറ്റായി പരിവർത്തനം ചെയ്യുമ്പോൾ ലഭ്യമാകുന്ന സീറ്റുകൾ ഇത്തരത്തിലുള്ള അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭ്യമാകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends