Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്;കഴിഞ്ഞ 5 വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം എസ്എസ്എൽസി പാസായവരുടെയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടെയും എണ്ണം താരതമ്യേന കുറവാണെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി

04 OCTOBER 2021 03:44 PM IST
മലയാളി വാര്‍ത്ത

എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി . അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; #എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 2016 ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി പാസായിട്ടുള്ളത്. 4,58,080 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്.

ആകെ അപേക്ഷകർ 5,17,156 ആയിരുന്നു. പ്രസ്തുത വർഷം 22,879 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,13,564 സീറ്റുകളിൽ 3,84,612 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 28,952 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.

കഴിഞ്ഞവർഷം അതായത് 2020-ൽ 4,20,566 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 4,82,977 ആയിരുന്നു. പ്രസ്തുത വർഷം 41,906 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,00,899 സീറ്റുകളിൽ 3,68,282 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 32,617 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.

കഴിഞ്ഞ 5 വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം എസ്എസ്എൽസി പാസായവരുടെയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടെയും എണ്ണം താരതമ്യേന കുറവാണ്. ഈ വർഷം എസ്എസ്എൽസി പാസായി ഉന്നതപഠനത്തിന് യോഗ്യത നേടിയവർ 4,19,653 ആണ്. പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 4,65,219 ആണ്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലമായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,25,509 ആയി വർധിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വർഷത്തതിനേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്.

ഈ വർഷം നിലവിൽ ആകെ 3,94,457 സീറ്റുകൾ ഹയർസെക്കൻഡറി മേഖലയിൽ മാത്രം ലഭ്യമാണ്. ഇതിനുപുറമേ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളും പോളിടെക്നിക്/ ഐ ടി ഐ എന്നിവിടങ്ങളിലായി ഏകദേശം 70,000 സീറ്റുകളും ലഭ്യമാണ്.

ഇത്തരത്തിൽ എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉൾപ്പെടുത്തിയതിന്റെ ഫലമായി ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാമത്തെ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്നതാണ്.

ഒന്നാമത്തെ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ വിഭാഗ സീറ്റുകളും EWS റിസർവേഷനിലെ ഒഴിവുള്ള സീറ്റുകളും രണ്ടാമത്തെ അലോട്ട്മെന്റിൽ പൊതുമെറിറ്റായി പരിവർത്തനം ചെയ്യുമ്പോൾ ലഭ്യമാകുന്ന സീറ്റുകൾ ഇത്തരത്തിലുള്ള അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭ്യമാകുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends