Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്; ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവിനെ ഏറ്റുമാനൂർ പൊലീസ് പിടികൂടി; ഒരു മാസത്തിനിടെ പിടിയിലാകുന്നത് മൂന്നാമത്തെ മോഷ്ടാവ്

04 OCTOBER 2021 08:11 PM IST
മലയാളി വാര്‍ത്ത

മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്. ഒരു വർഷം മുൻപ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്‌നാട് തിരുന്നൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ തെരുവിൽ ലക്ഷ്മി ഭവനിൽ വീട്ടിൽ വസന്തകുമാറിനെ (പേച്ചിമുത്ത് -49)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് 18000 രൂപയും, ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്ന ഏഴു സ്വർണ്ണത്താലിയും കവർച്ച ചെയ്യുകയായിരുന്നു. തുടർന്നു പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതി പേച്ചിമുത്തുവാണ് എന്നു കണ്ടെത്തിയിരുന്നു. തുടർന്നു ഒരു വർഷത്തോളമായി ഇയാൾക്കായി പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

തുടർന്നു, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പേച്ചിമുത്തുവിനെ കണ്ടെത്തിയത്.

തുടർന്നു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി, ബാലഗോപാൽ, ഡ്രൈവർ സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ കണ്ടെത്തി. തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്തിനകത്തും, പുറത്തും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. ജില്ലയിൽ കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ചിങ്ങവനം, രാമപുരം, മണർകാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. ഈ സ്‌റ്റേഷനുകളിലെ കേസുകളിലെല്ലാം പിടികിട്ടാപ്പുള്ളിയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.

ഏറ്റുമാനൂരിൽ ഷാപ്പിൽ മോഷണം നടത്തിയ ശേഷം ഒരു ലക്ഷം രൂപയുമായി രക്ഷപെട്ട പ്രതിയെയും, മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം അസമിലേയ്ക്കു രക്ഷപെട്ട പ്രതിയെയും പിന്നാലെ എത്തിയ ഏറ്റുമാനൂർ പൊലീസ് സംഘം പിടികൂടിയിരുന്നു. അന്തർ സംസ്ഥാന ക്ഷേത്ര മോഷ്ടാവിനെ കൂടി പിടികൂടിയതോടെ ഒരു മാസത്തിനിടെ ഏറ്റുമാനൂർ ക്ഷേത്രം പരിധിയിൽ പിടികൂടുന്ന മൂന്നാമത്തെ മോഷ്ടാവാണ് പേച്ചിമുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends