കെട്ടിട നിര്‍മ്മാണത്തിനിടെ പലക തകര്‍ന്നു വീണു; രണ്ട് അതിഥി തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥി തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ച ഇരുവരും. കെട്ടിട നിര്‍മ്മാണത്തിനിടെ പലക തകര്‍ന്നു വീണാണ് അപകടം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഷോപ്പിങ് കോംപ്ലക്സിനോട് അടുത്തുള്ള കിണറ്റിലാണ് ഇരുവരും വീണത്.
ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിണറ്റില്‍ ധാരാളം വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിശമന സേനയും ഇരുവരേയും പുറത്തെടുത്തു. പിന്നാലെ മണ്ണാര്‍ക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഷോപ്പിങ് കോംപ്ലക്സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ ആഴത്തില്‍ വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha