Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശരിക്കും വിലയറിഞ്ഞു... 7 മണിക്കൂര്‍ ചലനമറ്റിരുന്ന ഫേസ്ബുക്കും വാട്‌സാപ്പും വീണ്ടും സജീവമായി; ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫേസ്ബുക്ക് ക്ഷമ ചോദിച്ചു; എന്തുപറ്റിയെന്നറിയാതെ പരക്കം പാഞ്ഞ് മലയാളികള്‍; ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നു

05 OCTOBER 2021 10:10 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഫേസ്ബുക്കിനോടും വാട്‌സാപ്പിനോടും എത്രമാത്രം അഡിക്ട് ആയി എന്നത് ഒറ്റ രാത്രിയോടെ തെളിയിച്ചു. രാത്രി 9 മണിക്ക് ശേഷം ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായി. മഴയായതിനാല്‍ ഇന്റര്‍നെറ്റ് സ്ലോ ആണെന്നാണ് പലരും കരുതിയത്. നെറ്റ് കട്ടായോയെന്ന് സംശയിച്ച് വീണ്ടും ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങിയവരുമുണ്ട്.

 

രാത്രിയില്‍ ചാറ്റ് ചെയ്യാനും പല വിധ സ്വകാര്യവും ഔദ്യോഗികവുമായ സന്ദേശങ്ങള്‍ കൈമാറാനായിരുന്നവരും പെട്ടുപോയി. റൂമിനകത്ത് റേഞ്ച് ഇല്ലാത്തതിനാല്‍ വീടിന് വെളിയില്‍ ഇറങ്ങി പരീക്ഷിച്ചവരുമുണ്ട്. ടെസ്റ്റിനായി ഒരു ഹായ് അയച്ചിട്ടും അനക്കമില്ല. അവസാനം ചാനലുകളില്‍ വാര്‍ത്ത വന്നതോടെയാണ് കാര്യം പിടികിട്ടിയത്. എന്നിട്ടും പലരും പാതിരാത്രി വരെ ഉറക്കം കളഞ്ഞ് കാത്തിരുന്നു. 7 മണിക്കൂറിന് ശേഷമാണ് കാര്യങ്ങള്‍ ശരിയായത്. ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്.

 



ചെറിയ ഇടവേളയ്ക്കു ശേഷം സജീവമായിരിക്കുകയാണ് സമൂഹമാധ്യമലോകം. പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫേസ്ബുക് ക്ഷമ ചോദിച്ചു. എന്നാല്‍ മെസഞ്ചറിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു. ഇന്ത്യയില്‍ ഫേസ്ബുക് സേവനങ്ങള്‍ രാത്രി ഒന്‍പതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പരാതി ഉയരവെ, പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നു ഫെയ്‌സ്ബുക് പ്രതികരിച്ചിരുന്നു. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തല്‍.

 

 



ഫേസ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്‌നം ബാധിച്ചെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ, യുഎസ് സര്‍ക്കാര്‍ ഫേസ്ബുക്കിനെതിരെ ഫയല്‍ ചെയ്ത അവിശ്വാസ കേസ് പിന്‍വലിക്കണമെന്നു കോടതിയോട് ഫേസ്ബുക് ആവശ്യപ്പെട്ടു. കൗമാരക്കാരെ മോശമായി സ്വാധീനിക്കുന്ന പരസ്യങ്ങള്‍ ഫേസ്ബുക് പ്രസിദ്ധീകരിക്കുന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം ഫോട്ടോകള്‍ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള സൗകര്യം വാട്‌സാപ് ഉടന്‍ ലഭ്യമാക്കും എന്ന വാര്‍ത്തയുമുണ്ട്. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ ക്ലിക് ചെയ്യുന്നതോടെ പടം സ്റ്റിക്കറാക്കി മാറും.

 



ഇതോടെ സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ മറ്റൊരു ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. വാട്‌സാപ്പിന്റെ പുതിയ ഡെസ്‌ക്ടോപ് ബീറ്റ പ്രോഗ്രാമിലാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. വിന്‍ഡോസ്, മാക് ഒഎസുകളില്‍ ബീറ്റ വേര്‍ഷന്‍ ലഭ്യമാണ്.

അതേസമയം ഓഗസ്റ്റില്‍ 20 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ് റിപ്പോര്‍ട്ട്. അതേസമയം, ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്‌സാപ് അറിയിച്ചു. അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ 20,70,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ് അറിയിച്ചത്. +91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

 



95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബള്‍ക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് പ്രസ്താവിച്ചിരുന്നു. വാട്‌സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാന്‍ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്. എന്തായാലും വാട്‌സാപ്പും ഫേസ്ബുക്കും ശരിയായതിന്റെ ആശ്വാസത്തിലാണ് മലയാളികള്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends