Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഷാരൂഖ് ഖാന്റെ മകന് മയക്കുമരുന്ന് നല്‍കിയ മാന്യന് ബിനീഷ് കോടിയേരിയുമായി കൂട്ടുകച്ചവടമോ ? ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുമായി ഷാരൂഖ് ഖാന്റെ മകന് മയക്കുുമരുന്ന് നല്‍കിയ ഗ്രൂപ്പിന് ബന്ധമുണ്ടോ എന്ന് ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ പരിശോധന തുടങ്ങി

05 OCTOBER 2021 10:54 AM IST
മലയാളി വാര്‍ത്ത

ഷാരൂഖ് ഖാന്റെ  മകന് മയക്കുമരുന്ന് നല്‍കിയ മാന്യന് ബിനീഷ് കോടിയേരിയുമായി കൂട്ടുകച്ചവടമോ ? ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുമായി ഷാരൂഖ് ഖാന്റെ മകന് മയക്കുുമരുന്ന് നല്‍കിയ ഗ്രൂപ്പിന് ബന്ധമുണ്ടോ എന്ന് ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ പരിശോധന തുടങ്ങി

ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയ ശ്രേയസ് നായര്‍ മലയാളിയായതു കൊണ്ടാണ് ഇവര്‍ക്ക് കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധമുണ്ടോ എന്ന സംശയം ദേശീയ നര്‍ക്കോട്ടിക് ബ്യൂറോക്ക് തോന്നിയത്.

 

 


ശ്രേയസ് നായരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്രേയസ് നായര്‍ക്ക് ചില ഉന്നത രാഷ്ട്രീയബന്ധങ്ങളുണ്ടെന്ന് എന്‍ .സി ബി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദമായ പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്.

ശ്രേയസിന് രാഷ്ട്രീയബന്ധങ്ങളുണ്ടെങ്കില്‍ അത് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ ദേശീയ ഏജന്‍സിക്ക് ഒരു പ്രയാസവുമില്ല. കേ രളത്തിലെ ഭരണകക്ഷിക്ക് എവിടെ വേണമെങ്കിലും സ്വാധീനിക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം. അതു കൊണ്ടു തന്നെ കര്‍ശനമായ നിരീക്ഷണമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ നടത്തുന്നത്. കേസ് അട്ടിമറിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിക്കഴിഞ്ഞു.

 


ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരി വായിരുന്നു ശ്രേയസിന്റെ അറസ്റ്റ്. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ശ്രേയസ് നായരെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റു ചെയ്തു.

 ഗുര്‍ഗാവില്‍നിന്നാണ് ശ്രേയസ് നായര്‍ അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഉന്നത ബന്ധങ്ങളുള്ള മയക്കുമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നാണ് വിവരം. ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 25-ഓളം പേര്‍ക്ക് ഇയാളാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് എന്‍സിബി പറയുന്നത്. എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കു മരുന്നുകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്‌നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഇയാള്‍ ആവശ്യക്കാരില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 


ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചത്. ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. അതീവ രഹസ്യമായാണ് ഇവര്‍ തമ്മിലുള്ള വാട്ട്‌സ് ആപ്പ് എന്‍ സി ബി പരിശോധിച്ചത്. വാട്ട്‌സ് ആപ്പില്‍ നിന്നാണ് മറ്റ് ചില നിര്‍ണായക വിവരങ്ങള്‍ എന്‍ സി ബി ക്ക് ലഭിച്ചത്.

ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു. അതിനിടെ, ആദ്യഘട്ട ചോദ്യംചെയ്യലില്‍ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താന്‍ ലഹരിമരുന്ന് വാങ്ങിയതെന്ന് കേസിലെ മൂന്നാംപ്രതിയായ നടി മുണ്‍മുണ്‍ ധമേച്ചയും എന്‍.സി.ബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവെച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്‌തെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.

 


ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. ആര്യന്‍ ഖാന്‍, അബ്ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴുവരെ എന്‍സിബി കസ്റ്റഡിയില്‍വിട്ടിരുന്നു.

 



ശ്രേയസിന്റെ അറസ്റ്റിന് പിന്നാലെ ബിനീഷിന്റെ പങ്കും പരിശോധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നതിന് മുമ്പ് തന്ന ബിനീഷിന്റെ പങ്ക് പരിശോധിച്ച് തുടങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമ വാഴുന്നത് മയക്കുമരുന്ന് മാഫിയയാണെന്ന് മുമ്പേ ആ രോപണം ഉയര്‍ന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends