യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.... സംഭവശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കി പോലീസ്

യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.... സംഭവശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കി പോലീസ്.
ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിഭ(30)എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
വിഭ ഭര്‍ത്താവിനൊപ്പം പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇവിടെ മദ്യപിച്ചെത്തിയ ദീപക് ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. ഇയാളോട് പോകാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതിരുന്ന ദീപക് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.
സമീപത്തെ കടകളിലെ സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു. വിഭയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha



























