Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മണമ്പൂർ ഗ്രാമപഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പുത്തൻകോട് പാലം 1988ലെ കാലവർഷത്തിൽ തകർന്ന് നിലംപതിച്ചു;കുറ്റവാളികളെ പിന്തുടര്‍ന്ന് പാലത്തില്‍ കയറിയ പോലീസ് സംഘവും തകര്‍ന്ന പാലത്തിനൊപ്പം ആറ്റിലേക്കു പതിച്ചു; പാലം തകര്‍ന്നതോടെയുണ്ടായ ഗതാഗത തടസ്സം മണമ്പൂരിലെ ജനജീവിതത്തെ സാരമായി ബാധിച്ചു; പക്ഷേ ഒരു പതിറ്റാണ്ട് ഒന്നും നടന്നില്ല;ജനകീയാസൂത്രണത്തിന്റെ ചരിത്രം വിവരിച്ച് ഡോ. തോമസ് ഐസക്

05 OCTOBER 2021 10:28 AM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

മണമ്പൂർ ഗ്രാമപഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പുത്തൻകോട് പാലം 1988ലെ കാലവർഷത്തിൽ തകർന്ന് നിലംപതിച്ചു. കുറ്റവാളികളെ പിന്തുടര്‍ന്ന് പാലത്തില്‍ കയറിയ പോലീസ് സംഘവും തകര്‍ന്ന പാലത്തിനൊപ്പം ആറ്റിലേക്കു പതിച്ചു. ബസ്സ് സർവ്വീസ് വരെ ഉണ്ടായിരുന്ന റോഡാണ്. പാലം തകര്‍ന്നതോടെയുണ്ടായ ഗതാഗത തടസ്സം മണമ്പൂരിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. പക്ഷേ ഒരു പതിറ്റാണ്ട് ഒന്നും നടന്നില്ലെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മണമ്പൂർ ഗ്രാമപഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പുത്തൻകോട് പാലം 1988ലെ കാലവർഷത്തിൽ തകർന്ന് നിലംപതിച്ചു. കുറ്റവാളികളെ പിന്തുടര്‍ന്ന് പാലത്തില്‍ കയറിയ പോലീസ് സംഘവും തകര്‍ന്ന പാലത്തിനൊപ്പം ആറ്റിലേക്കു പതിച്ചു. ബസ്സ് സർവ്വീസ് വരെ ഉണ്ടായിരുന്ന റോഡാണ്. പാലം തകര്‍ന്നതോടെയുണ്ടായ ഗതാഗത തടസ്സം മണമ്പൂരിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. പക്ഷേ ഒരു പതിറ്റാണ്ട് ഒന്നും നടന്നില്ല.

പഞ്ചായത്ത് പ്രസിഡന്റ് അക്ബറിന്റെ നേതൃത്വത്തിൽ, ഈ പാലത്തിന്റെ നിർമാണം ജനകീയാസൂത്രണത്തിൽപെടുത്തി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായെങ്കിലും അന്നത്തെ ബി.എൽ.ഇസിയിലെ മരാമത്ത് കമ്മറ്റി കൺവീനർ അനിൽകുമാറിന്റെയും കെ.എസ്.ഇ.ബിയിലെ എക്‌സിക്യുട്ടീവ് എൻജീനിയർ ജയപ്രകാശിന്റെയും ഇടപെടലും പ്രയത്‌നവും മൂലം സാങ്കേതിക അനുമതി ലഭ്യമാക്കി അബ്ദുൽ മനാഫ് കൺവീനറും അഡ്വ. ശശിധരൻ നായർ ചെയർമാനുമായി ഉപഭോക്തൃ കമ്മറ്റി വഴി നിർമ്മാണം ആരംഭിച്ചു.

പതിനാറു ലക്ഷം രൂപയുടെ അടങ്കൽ ത്രിതല പഞ്ചായത്തുകൾ തുല്യനിലയിൽ പങ്കിട്ടു. അരലക്ഷം രൂപ ഗുണഭോക്തൃ സമിതിയും കണ്ടെത്തി. പാലം നിർമാണത്തിന്റെ ചിത്രങ്ങളാണ് ആദ്യം കൊടുത്തിരിക്കുന്നത്. അന്ന് ജനകീയാസൂത്രണത്തിന്റെ ബ്ലോക്ക് കോഓർഡിനേറ്ററായിരുന്ന നവപ്രകാശിന് ഇത്തരം ഒട്ടേറെ അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ട്.

ചെറുന്നിയൂർ പഞ്ചായത്തിൽ റെഡ്സ്റ്റാർ വായനശാലയ്ക്ക് നിർമ്മിച്ച കെട്ടിടത്തിന് 8.2 ലക്ഷം പഞ്ചായത്തിൽ നിന്ന് നൽകിയപ്പോൾ നാലര ലക്ഷം നാട്ടിൽ നിന്നു പിരിച്ചുണ്ടാക്കി. ഇലകമൺ പഞ്ചായത്തിൽ ഡിആര്‍പിയും പരിഷത്ത് പ്രവർത്തകരുമായ മിത്രനും ഹരിദാസുമാണ് നേതൃത്വം നൽകിയത്. ചില നിർമ്മാണ പ്രവൃത്തികളുടെ ബില്ലുകൾ മാറുന്നതിന് ബുദ്ധിമുട്ടുണ്ടായെങ്കിലും നിർമ്മാണ പ്രവൃത്തിയിൽ അഴിമതി നടത്താനുളള നീക്കത്തെ പലയിടത്തും ചെറുത്ത് തോല്പിക്കാന്‍ കഴിഞ്ഞു.

ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥനായ നവപ്രകാശ് സമ്പൂർണ സാക്ഷരതാ യജ്ഞത്തിലും സജീവപങ്കാളിയും പരിഷത്തിന്റെ പ്രവർത്തകനുമായിരുന്നു. ജഗജീവനാണ് ജനകീയാസൂത്രണത്തിലേക്ക് ക്ഷണിച്ച് സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുപ്പിച്ചത്. 1997 മുതൽ 2001 വരെ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 7 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേയും, 2000-2001 കാലയളവിൽ വർക്കല നഗരസഭയിലും കോ-ഓർഡിനേറ്ററായിരുന്നു നവപ്രകാശ്.

ഇവിടുത്തെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ മുഖ്യകാരണം സന്നദ്ധപ്രവർത്തകരെ ഒരു ടീമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ്. കെ.കെ.വേലു, പി.എസ്.സാദിക്, മണമ്പൂർ സുരേഷ് ബാബു എന്നിവരായിരുന്നു കെആർപിമാർ. രവീന്ദ്രൻനായർ, കെ.ഹരിദാസ്, എൻ.മിത്രൻ, അന്ത്രയോസ്, ഗീതപ്രിയൻ, പ്രസന്നൻ, വിഗ്നരാജൻ, സുകുമാരൻ നായർ, ക്ഷീരപണിയ്ക്കർ എന്നിവരായിരുന്നു പ്രധാനപ്പെട്ട ഡിആർപിമാർ. ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഗ്രാമസഭ മുതൽ പദ്ധതി രേഖ തയ്യാറാക്കൽ വരെ ചിട്ടയായിത്തന്നെ ഇവര്‍ നടത്തി.

വർക്കല വി.ടി.സിയുടെ ചെയർമാൻ തിരുവനന്തപുരം കോർപ്പറേഷൻ കമ്മീഷണറായി റിട്ടയർ ചെയ്ത പി.ഗോപിനാഥനും പി.കെ.ഷൺമുഖദാസ്, അഡ്വ. ബഷീർ ഹസ്സൻ, രാഘവൻ, രാമചന്ദ്രൻ, ആർ.കെ.ശശിധരൻ, എസ്.എൻ.ഗോപിനാഥൻ തുടങ്ങി പ്രമുഖരായ ഒട്ടേറെ വ്യക്തികളും വളരെ ശ്ലാഘനീമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.

നിരന്തരമായി യോഗം ചേരുക, പഞ്ചായത്തുകളിൽ പോയി പ്രോജക്ടുകൾ പരിശോധിച്ച് നിർദ്ദേശം നൽകുക ഇങ്ങനെ തുടർച്ചയായ തെറ്റ്തിരുത്തൽ പ്രക്രിയയിലൂടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖയും അനുബന്ധങ്ങളും ജില്ലാ ആസൂത്രണ സമിതിക്ക് നൽകുന്നത്. പദ്ധതിരേഖയും പ്രോജക്ടും തയ്യാറാക്കലും പരിശോധനയുമൊക്കെ രാവും പകലും നീണ്ട പുതിയ അനുഭവമായിരുന്നുവെന്ന് നവപ്രകാശ് ഓര്‍ക്കുന്നു.

ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ജില്ലാ പ്ലാനിങ് ഓഫീസിലും പ്ലാനിംഗ് ബോർഡിലുമൊക്കെ ബ്ലോക്ക് കോ-ഓഡിനേറ്റേഴ്‌സിന്റെയും ജനകീയാസൂത്രണത്തിന്റെ മുൻനിര പ്രവർത്തകരുടെയും പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥരുടെയുമൊക്കെയൊപ്പം രാത്രികാലങ്ങളിൽ പലപ്പോഴും ന്യൂസ് പേപ്പർ നിലത്തു വിരിച്ചു കിടന്നുറങ്ങുന്ന അനുഭവങ്ങളും നവപ്രകാശിന് ഉണ്ടായിട്ടുണ്ട്.

2006 സെപ്റ്റംബറിൽ സർവ്വീസിൽ നിന്നു റിട്ടയർ ചെയ്തപ്പോള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ 1996 മുതൽ 2001 വരെയുള്ള വാർഷിക പദ്ധതിയുടെ വരവ് ചെലവ് കണക്കുകൾ ചിട്ടപ്പെടുത്തുന്ന 'സുലേഖയിൽ' പ്രവർത്തിക്കുന്നതിനായി ഐ.കെ.എമ്മിന്റെ എക്‌സി. ചെയർമാൻ പി.വി.ഉണ്ണികൃഷ്ണന്‍ നവപ്രകാശിനെ നിയോഗിക്കുകയുണ്ടായി. ഈ കാലയളവിൽ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ ഭാഗവുമായിരുന്നു.

ഇ.എം.എസ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത 'നാടകവീട്' എന്ന പ്രചാരണ പരിപാടിക്ക് തിരുവനന്തപുരം ജില്ലയില്‍ നേതൃത്വം നൽകി. 2010ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി ഒക്‌ടോബറിൽ ഐ.കെ.എമ്മിൽ നിന്നു രാജിവച്ചു.

2010-15 കാലയളവിൽ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റായും 2015-2020 കാലയളവിൽ പ്രസിഡന്റായും പ്രവര്‍ത്തിക്കുമ്പോള്‍ നവപ്രകാശിന് കരുത്തായത് 2010 വരെ വിവിധ മേഖലകളിൽ നിന്ന് ആർജ്ജിക്കാൻ കഴിഞ്ഞ അനുഭവസമ്പത്താണ്.

സ്ത്രീശാക്തീകരണ, സാമൂഹ്യ ക്ഷേമ- സുരക്ഷാ പ്രവർത്തനങ്ങൾ, കാർഷിക- വിദ്യാഭ്യാസ മേഖലകളിലെ ഇടപെടല്‍, കുടിവെളളവും വൈദ്യുതിയും മുഴുവൻ വീടുകളിലും എത്തിയ്ക്കൽ, മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ, ഭൗമവിവര പഞ്ചായത്ത് പ്രഖ്യാപനം തുടങ്ങിയവയിലൂടെ പഞ്ചായത്തിലാകെ വികസനത്തിന്റെ പുത്തന്‍ പന്ഥാവ് തെളിക്കാന്‍ നവപ്രകാശിന് സാധിച്ചു. ചെറുന്നിയൂർ കൃഷിഭവന് കീഴിൽ 2014ൽ ആരംഭിച്ച കാർഷിക കർമ്മ സേന സംസ്ഥാനത്തെ ഏറ്റവും മികച്ച കാർഷിക കർമ്മ സേനകളില്‍ ഒന്നാണ്. നവപ്രകാശ് ഇപ്പോൾ ഈ സംഘടനയുടെ പ്രസിഡന്റാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends