ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു! മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ പാടുകൾ... ഒരാളുടെ മരണത്തിൽ ദുരൂഹത; കൊലപാതകമെന്ന് സംശയം

ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു. മൂന്ന് യുവാക്കൾ ഒരാളുടെ മരണത്തിന് പിന്നാലെ ദുരൂഹത. പൂവാര്‍, അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) മരിച്ചത്. കൂടെ കിണറ്റില്‍ വീണ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്.
കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ പരിക്കുണ്ടായിരുന്ന അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























