ബാലരാമപുരത്ത് മദ്യപാനത്തിനിടെ കിണറ്റിന്‍ കരയില്‍ വച്ച് തമ്മില്‍ തല്ല്, മൂന്നുപേര്‍ കിണറ്റില്‍ വീണു, ഒരാള്‍ മരിച്ചു

മദ്യപാനത്തിനിടെ കിണറ്റിനരികില്‍ വച്ചുണ്ടായ തമ്മില്‍ തല്ലില്‍ മൂന്നുപേര്‍ കിണറ്റില്‍ വീണു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറ്റില്‍ വീണ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. പൂവാര്‍ അരുമാനൂര്‍കട കോളനിയില്‍ സുരേഷ് (30) ആണ് മരിച്ചത്. കൂടെ കിണറ്റില്‍ വീണ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിന്‍ കരയില്‍ വച്ച് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് യുവാക്കള്‍ തമ്മില്‍ മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായത്. എന്നാല്‍ മദ്യപിച്ചിരിക്കവേ സുഹൃത്തുക്കളില്‍ ഒരാളായ സുരേഷ് കിണറ്റില്‍ വീണെന്നും, രക്ഷിക്കാനാണ് തങ്ങള്‍ ചാടിയതെന്നുമാണ് രക്ഷപ്പെട്ട യുവാക്കളുടെ മൊഴി. അരുണ്‍സിങ്, മഹേഷ് എന്നിവരാണ് രക്ഷപ്പെട്ടത്.
എന്നാല്‍ മുഖത്ത് മര്‍ദ്ദനമേറ്റതിന്റ പരിക്കുണ്ടായിരുന്ന അരുണ്‍സിങ്ങിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞുകിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























