കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എം.എം. മുഹാദ് (34) ആണ് വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്. സിയാല്‍ സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയതാണിയാള്‍. ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ സിയാല്‍ സുരക്ഷാ വിഭാഗം മുഹാദിന്‍റെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്.
പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു കറന്‍സി. രണ്ട് ലക്ഷം സൗദി റിയാലാണ് ഉണ്ടായിരുന്നത്. പിടികൂടിയ കറന്‍സി കസ്റ്റംസിന് കൈമാറി.
https://www.facebook.com/Malayalivartha



























