ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ല; സിപിഐ ദേശീയ നിര്‍വ്വാഹക സമിതിയില്‍ കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം

ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ലെന്ന് ഡി രാജ. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ദേശീയ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. കേരള ഘടകം എതിര്‍പ്പ് അറിയിച്ചിട്ടില്ല. മാധ്യമവാര്‍ത്തകള്‍ മാത്രമേ ഉള്ളൂവെന്ന് ഡി രാജ പറഞ്ഞു. കനയ്യ വിഷയത്തിലും ഡി രാജ കാനത്തെ തള്ളി. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് ഡി രാജ കൂട്ടിച്ചേര്‍ത്തു.
സിപിഐ ദേശീയ നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനമാണ് കാനത്തിനെതിരേ ഉയര്‍ന്നത്. ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചത് ഉചിതമായില്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കനയ്യ കുമാറിന്‍്റെ കാര്യത്തില്‍ വസ്തുത മനസ്സിലാക്കണമായിരുന്നു. കാനത്തിന്‍്റെ പരാമര്‍ശം ഒഴിവാക്കണമായിരുന്നു എന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു. ദേശീയ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, താനും പാര്‍ട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് വിമര്‍ശനങ്ങള്‍ക്ക് കാനം മറുപടി നല്‍കി. അച്ചടക്കം പാലിക്കാറുണ്ടെന്നും ഡി രാജക്ക് കാനം മറുപടി നല്‍കി.
https://www.facebook.com/Malayalivartha





















