'മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വെയിലെ അശാസ്‌ത്രീയത പരിഹരിക്കണം'; മുഖ്യമന്ത്രിയ്‌ക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ കത്ത്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വെയിലെ അശാസ്‌ത്രീയത പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയ്‌ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ഒരു വാര്‍ഡിലെ അഞ്ച് കുടുംബങ്ങളുടെ വിവരം മൊബൈല്‍ ഫോണ്‍ ആപ്പ് വഴി ശേഖരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് കുടുംബശ്രീയെയും ചുമതലപ്പെടുത്തി. എന്നാല്‍ യോഗ്യരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം സര്‍വെ നടത്തിയില്ലെങ്കില്‍ അത് സമഗ്രമാകില്ലെന്നും പരാതിയുളള വിവരവും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മുന്നോക്കക്കാരിലെ എല്ലാ കുടുംബങ്ങളുടെയും വിവരം ശേഖരിക്കാത്ത സര്‍വെ അശാസ്‌ത്രീയമായിരിക്കും. സെന്‍സസ് മാതൃകയില്‍ യോഗ്യരായ ഉദ്യോഗസ്ഥര്‍ വഴിയല്ലാതെ നടത്തുന്ന സര്‍വെ പ്രഹസനമാണെന്ന ആക്ഷേപം മുഖവിലയ്‌ക്കെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വെ രീതിയില്‍ മുന്‍പ് എന്‍.എസ്.എസും ആക്ഷേപം ഉന്നയിച്ചിരുന്നു. മുഴുവന്‍ മുന്നാക്കക്കാരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഈ സര്‍വെ വഴി സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരം ലഭിക്കില്ല. അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരമെടുത്താല്‍ അതെങ്ങനെ സമഗ്രമാകുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























