Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..

ലക്ഷദ്വീപിൽ ഞെട്ടിക്കുന്ന നിലപാടുമായി ബിജെപി; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തള്ളി; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സിംഗ് അവിടെയെത്തിയത് മറ്റൊരു ലക്ഷ്യത്തിനായി; വിഷയങ്ങൾ പരിഹരിക്കപ്പെടുന്നു?

05 OCTOBER 2021 08:56 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി....

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

ആറുമാസത്തിലേറെയായി ലക്ഷദ്വീപിൽ പ്രശ്നങ്ങൾ തുടരുകയാണ്... അവിടുത്തെ ഭരണാധികാരിയായ പ്രഭുൽ പട്ടേൽലിന്റെ നിയമ പരിഷ്കാരങ്ങൾ ആണ് ലക്ഷദ്വീപിലെ ജനതയെ ആകെ മൊത്തം പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്.

ഇതേ തുടർന്ന് നിരവധി പ്രശ്നങ്ങൾ അവിടെ ഉടലെടുത്തു. ഇപ്പോളിതാ ബിജെപിയുടെ നിലപാട് വളരെ അധികം നിർണായകമാവുകയാണ്...ദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തള്ളി ബി.ജെ.പി. കേന്ദ്രനേതൃത്വം. ബിജെപി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത് എല്ലാ കാര്യങ്ങളെയും മാറ്റിമറിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതിനിടയിൽ ഒക്ടോബർ രണ്ടാം തീയതി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്ഷദീപ് സന്ദർശിക്കുകയും അവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്നും ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

'ദ്വീപുകാരുടെ ദേശസ്നേഹത്തെ ആർക്കും ചോദ്യംചെയ്യാനാകില്ല' എന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വേദിയിലിരിത്തി രാജ്നാഥ് സിങ് പറഞ്ഞത് ഭരണകൂടത്തിനുള്ള കേന്ദ്രത്തിന്റെ സന്ദേശമായിട്ടാണ് കരുതുന്നത്. ഗാന്ധിജയന്തിദിന ചടങ്ങുകളിൽ ലക്ഷദ്വീപ് എം.പി.യെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ഭരണകൂടനീക്കത്തെ രാജ്നാഥ് സിങ് തിരുത്തുകയും കൂടി ചെയ്തിരിക്കുകയാണ്.

ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണപരിഷ്കാരങ്ങളെ തുടർന്ന് ദ്വീപ് ജനത ആറുമാസത്തോളമായി ഭരണകൂടവുമായി സഹകരണം പുലർത്തുന്നില്ല. ഇതിനിടെയാണ് കവരത്തിയിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാൻ ഭരണകൂടം തീരുമാനിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിപ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും ദ്വീപുകാരെ ചടങ്ങിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യം മനസ്സിൽ വച്ചു കൊണ്ടായിരുന്നു.

ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് പ്രതിരോധമന്ത്രിയെത്തന്നെ അയക്കാനുള്ള കേന്ദ്രതീരുമാനത്തിനു പിന്നിൽ ദ്വീപ് ജനതയുടെ വിശ്വാസം ആർജിക്കുകയെന്ന ഉദ്ദേശവും ഉണ്ടായിരുന്നു. പക്ഷേ , ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലിനെ ദ്വീപ് ഭരണകൂടം ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതോടെ സ്ഥിതിഗതികൾ മാറിമറിയുകയുണ്ടായി.

സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സേവ് ലക്ഷദ്വീപ് ഫോറവും ഗാന്ധിജയന്തി പ്രത്യേകം ആഘോഷിക്കാൻ പറയുകയും ചെയ്തു. ഇതോടെ ഭരണകൂട ആഘോഷത്തിൽനിന്നു ദ്വീപുകാർ വിട്ടുനിൽക്കുമെന്ന അവസ്ഥയാണ് ഉടലെടുത്തത്. ഒടുവിൽ രാജ്നാഥ് സിങ് നേരിട്ട് എം.പി. മുഹമ്മദ് ഫൈസലിനെ ബന്ധപ്പെട്ട് പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് വന്നു.

പ്രതിരോധമന്ത്രി തന്നെ ചടങ്ങിൽ എം.പി.യെ പ്രസംഗത്തിനു ക്ഷണിക്കാൻ പ്രഫുൽ പട്ടേലിനോട് നിർദേശിക്കുകയുണ്ടായി. ദ്വീപ് ജനതയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി പ്രസംഗത്തിൽ ഫൈസൽ പറഞ്ഞു.അതു പ്രഫുൽ പട്ടേലിനെ ലക്ഷ്യമിട്ടായിരുന്നു എന്നത് പകൽപോലെ യാഥാർഥ്യം.

എസ്.എൽ.എഫ്. നിർദേശപ്രകാരം വൻജനാവലിയാണ് ഗാന്ധിജയന്തി ആഘോഷിക്കുവാൻ അവിടെ എത്തിച്ചേർന്നത്. ചടങ്ങിനുശേഷം രാജ്നാഥ് സിങ്ങും എം.പി.യുമായി പ്രത്യേകം ചർച്ചയും നടത്തിയിരുന്നു. ഏതായാലും ലക്ഷദ്വീപ് വിഷയങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടും എന്ന സൂചനകളാണ് പുറത്തുവരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (11 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി....  (21 minutes ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (39 minutes ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (58 minutes ago)

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....  (1 hour ago)

ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (1 hour ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (1 hour ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (2 hours ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (2 hours ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (8 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (8 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends