Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മോനും സണ്ണും കൂടിയപ്പോള്‍... മോശയുടെ അംശവടിയും യൂദാസിന്റെ നാണയവും വന്ന വഴി അന്വേഷിച്ച് പോയ അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തി മോന്‍സണ്‍; എല്ലാം ഒന്നൊന്നാന്തരം തൃശൂര്‍ പാലക്കാട് അവതാരങ്ങള്‍; മോന്‍സന്റെ കള്ളക്കഥകള്‍ പൊളിച്ചടുങ്ങി

06 OCTOBER 2021 10:22 AM IST
മലയാളി വാര്‍ത്ത

മോന്‍സന്റെ അപൂര്‍വ പുരാവസ്തു ശേഖരം കണ്ട് ഞെട്ടിത്തരിച്ച മലയാളികളെ മോന്‍സണ്‍ ഒരിക്കല്‍ കൂടി ഞെട്ടിപ്പിച്ചിരിക്കുകയാണ്. മോന്‍സന്റെ പുരാവസ്തുക്കളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു മോശയുടെ അംശവടിയും യൂദാസിന്റെ വെള്ളി നാണയവും. അത് എവിടെ നിന്നും കിട്ടിയെന്ന് അന്വേഷണ സംഘത്തിന് പിടി കിട്ടി.

പാലക്കാട് പട്ടാമ്പിയിലെ പഴയ തറവാട്ടില്‍നിന്നു കിട്ടിയ ഊന്നുവടിയാണ് മോശയുടെ അംശവടിയായി മാറിയതത്രെ. മോന്‍സന്റെ അദ്ഭുത പ്രവര്‍ത്തികളുടെ കഥകേട്ട് അമ്പരന്നിരിക്കുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. മോന്‍സണെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയ തിരുവനന്തപുരം കിളിമാനൂര്‍ പോങ്ങനാട് സ്വദേശി സന്തോഷാണ് താന്‍ കൈമാറിയ പലവസ്തുക്കളും മോന്‍സണ്‍ ചരിത്രാതീതകാലത്തെ അപൂര്‍വ ശേഖരമാക്കി മാറ്റിയ തട്ടിപ്പ് വെളിപ്പെടുത്തിയത്.

 



പുരാവസ്തു വ്യാപാരിയായ സന്തോഷ് സിനിമാ ചിത്രീകരണത്തിന് വാടകയ്ക്കു നല്‍കാന്‍ ശേഖരിച്ച വസ്തുക്കളില്‍ പലതുമാണ് മോന്‍സണ്‍ തട്ടിപ്പിന് ഉപയോഗിച്ചത്. തന്റെ പക്കല്‍നിന്ന് ശില്പങ്ങളടക്കം വാങ്ങിയ ശേഷം മോന്‍സണ്‍ മൂന്നുകോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന സന്തോഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

മോശയുടെ അംശവടിയായി മാറിയ തടിയില്‍ തീര്‍ത്ത ശില്പഭംഗിയുള്ള ഊന്നുവടിക്ക് 50 വര്‍ഷം മാത്രമാണ് പഴക്കം. തൃശ്ശൂരിലെ എയ്യാല്‍, വള്ളുവള്ളി എന്നീ സ്ഥലങ്ങളില്‍നിന്ന് ഖനനത്തിലൂടെ 1940കളില്‍ കണ്ടെടുത്ത റോമന്‍ നാണയങ്ങളില്‍ ചിലതാണ് മോന്‍സന്റെ വാക്ചാതുരിയില്‍ യൂദാസിന്റെ വെള്ളിനാണയമായി മാറിയത്. ഇവയും സന്തോഷിന്റെ ശേഖരത്തില്‍നിന്ന് മോന്‍സണ്‍ വാങ്ങിയതാണ്.

 



പാലക്കാട്ടെ പഴയ വീട്ടില്‍നിന്ന് ലഭിച്ച മരത്തില്‍ തീര്‍ത്ത ഉറിയാണ് ശ്രീകൃഷ്ണന്റെ വെണ്ണക്കുടമാക്കി മോന്‍സണ്‍ മാറ്റിയത്. റസൂലിന്റെ ഒലീവെണ്ണ വിളക്കായി അവതരിപ്പിച്ച് പലരെയും കബളിപ്പിച്ചത് ജൂതത്തെരുവില്‍നിന്ന് ലഭിച്ച 50 വര്‍ഷത്തിനു താഴെ മാത്രം പഴക്കമുള്ള എണ്ണവിളക്കായിരുന്നു.

പഴയ ചെമ്പോല തൃശ്ശൂര്‍ കൊക്കാലെ സ്വദേശിയായ ഗോപാല്‍ എന്നയാളില്‍നിന്ന് 2017ല്‍ പണംകൊടുത്തു വാങ്ങിയതാണെന്നും സന്തോഷ് അവകാശപ്പെട്ടു. പഴയ മലയാളം ലിപിയില്‍ എഴുത്തുള്ള ഈ ചെമ്പോലയാണ് ശബരിമല ആചാരം സംബന്ധിച്ച പന്തളം രാജാവിന്റെ തിട്ടൂരമായി തെറ്റിദ്ധരിപ്പിച്ചത്.

 



എന്ന് നിന്റെ മൊയ്തീന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങി പല സനിമകളിലും ഉപയോഗിച്ച പുരാവസ്തുക്കളാണ് സന്തോഷില്‍ നിന്ന് മോന്‍സണ്‍ വാങ്ങിയത്. നാണയ, കറന്‍സി ശേഖരണം നടത്തുന്ന തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ട് യു.എ.ഇ. കേന്ദ്രമായുള്ള സ്വകാര്യ മ്യൂസിയം അധികൃതര്‍ ബന്ധപ്പെട്ടതോടെയാണ് ഈ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം വസ്തുക്കള്‍ ശേഖരിച്ചു. ഇതിനായി കടംവാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ ഒളിവില്‍പ്പോവേണ്ടിവന്നു.

ഈ ഘട്ടത്തില്‍ സഹായിക്കാമെന്ന് ഉറപ്പുതന്നാണ് മോന്‍സണ്‍ ഇവയെല്ലാം കൈക്കലാക്കിയതെന്നും സന്തോഷ് പറഞ്ഞു. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാശേഖരവും വാങ്ങിയശേഷം കബളിപ്പിച്ചതായാണ് സന്തോഷിന്റെ പരാതി. എന്തായാലും മോശയുടെ അംശവടിയുടേയും യൂദാസിന്റെ നാണയത്തിന്റേയും കാര്യത്തില്‍ തീരുമാനമായെങ്കിലും ചെമ്പോല കൊഴുക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends