കനത്ത മഴ... തിരുവനന്തപുരത്ത് മലയോര മേഖലയില്‍ ശക്തമായ മഴ.. പൊന്മുടിയില്‍ മണ്ണിടിച്ചില്‍, വാമനപുരം നദി കര കവിഞ്ഞൊഴുകി ,കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദശം

കനത്ത മഴ... തിരുവനന്തപുരത്ത് മലയോര മേഖലയില്‍ ശക്തമായ മഴ.. പൊന്മുടിയില്‍ മണ്ണിടിച്ചില്‍, വാമനപുരം നദി കര കവിഞ്ഞൊഴുകി, കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദശം നല്‍കി.
ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോസ്റ്റുകള്‍ ഉള്‍പ്പെടെ നിലംപതിച്ചു വൈദ്യുതി ബന്ധം നിലച്ചു. വിതുര അഗ്‌നിരക്ഷാ സേനയും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
സംസ്ഥാനത്ത് ഇന്ന് അതീവ് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിന്നു. തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























