മോന്‍സന്റെ ചിലന്തി വലയില്‍ സുപ്രധാന ഓഫീസിലെ ഉന്നതരും? മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ സിബിഐക്ക് വിടാന്‍ സാധ്യത.... കേരള പോലീസിന്റെ വിശ്വസ്തനായ മാവുങ്കലിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ അന്വേഷണം ഒരിടത്തും എത്തില്ലെന്ന സംശയത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സാധ്യത ഒരുങ്ങുന്നത്, ഇതില്‍ ഹൈക്കോടതി വൈകാതെ തീരുമാനമെടുക്കുമെന്നാണ് സൂചന

മോന്സന് മാവുങ്കലിന്റെ തട്ടിപ്പുകള്‍ സിബിഐക്ക് വിടാന്‍ സാധ്യത. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയമായ സംസ്ഥാനത്തെ ഒരു സുപ്രധാന ഓഫീസിലെ ചില പ്രമുഖ ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരാണെന്ന വിവരം പുറത്തുവന്നതോടെയാണ് ഹൈക്കോടതി ഉത്തരവ് വാങ്ങി മോന്‍സന്‍ കേസ് അന്വേഷിക്കാന്‍ സി ബി ഐ കാത്തിരിക്കുന്നത്.
കേരള പോലീസിന്റെ വിശ്വസ്തനായ മാവുങ്കലിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ അന്വേഷണം ഒരിടത്തും എത്തില്ലെന്ന സംശയത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സാധ്യത ഒരുങ്ങുന്നത്. ഇതില്‍ ഹൈക്കോടതി വൈകാതെ തീരുമാനമെടുക്കും എന്നാണ് സൂചന.
സി ബി ഐ ക്ക് വിട്ടാല്‍ ആദ്യം തെറിക്കുക ബഹ്‌റയുടെ ജോലിയായിരിക്കും. കാരണം മാവുങ്കലിന് പോലീസ് സംരക്ഷണം നല്‍കിയത് ആരാണെന്നാണ് ഹൈക്കോടതിയുടെ പ്രധാന ചോദ്യം. അത് നല്‍കിയത് ബഹ്‌റയാണെന്ന് എല്ലാവര്‍ക്കും അറിയാം.കോടതിക്കും അറിയാം.
എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ പോലീസിന് മിണ്ടാട്ടമുണ്ടായിരുന്നില്ല.
പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്നാണ് ൈ ഹക്കോടതി പറയുന്നത്. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. അതിശക്തമായ നിലപാട് സ്വീകരിക്കുന്ന ന്യായാധിപനാണ് ദേവന്‍ രാമചന്ദ്രന്‍.
മോന്‍സന്റെ വീട്ടില്‍ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു. പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
അതേസമയം, ബീനാച്ചി എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ മോന്‍സന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടന്‍ വിധി പറയും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റുള്ളവരുടെ അക്കൗണ്ട് വഴിയാണ് മോന്‍സന്‍ ഇടപാടുകള്‍ നടത്തിയത്. പണം വന്നതും പോയതുമായ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. മോന്‍സനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .
ബഹ്‌റയെ കുറിച്ച് പ്രതികൂല പരാമര്‍ശം ഉണ്ടാകുന്നതിന് മുമ്പ് അദ്ദേഹ ത്തില്‍ നിന്നും സര്‍ക്കാര്‍ രാജി വാങ്ങുമെന്നാണ് സൂചന. അതിന് മുന്നോടിയായിട്ടാണ് നിയമസഭയില്‍ മുഖ്യമന്ത്രി ബഹ്‌റ ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മുമ്പ് ജേക്കബ് തോമസിനും എം.ശിവശങ്കറിനും അനുകൂല നിലപാട് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചതാണ്. ഇവര്‍ക്ക് സംഭവിച്ചത് ബഹ്‌റക്കും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് അണിയറ വര്‍ത്തമാനം.
ബഹ്‌റക്ക് പുറമേ മറ്റ് ചില ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലുണ്ട്. അവരില്‍ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. മോദിയുടെ കൈയില്‍ ഇതെല്ലാം ചെന്നു വീണാല്‍ എന്തു സംഭവിക്കുമെന്ന് കര്‍ത്താവിന് മാത്രമേ അറിയൂ.
ബഹ്‌റ വഴിയാണ് സംസ്ഥാനത്തെ സുപ്രധാന ഓഫീസിലെ ചില പ്രമുഖര്‍ മോന്‍ സന്റെ വീട്ടിലെത്തിയതെന്ന് കരുതുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രസ്തുത ഓഫീസ് പ്രതിക്കൂട്ടിലായത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടര്‍ ഭരണത്തിലും അത് തന്നെ ആവര്‍ത്തിക്കുമോ എന്നാണ് മുഖ്യമന്ത്രിയുടെ ഭയം. ചിലര്‍ അറിഞ്ഞും ചിലര്‍ അറിയാതെയും മോന്‍സന്റെ കൈയില്‍ പെട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന്റെ പൊരുള്‍ മറ്റൊന്നല്ല. അറിയാതെ പെട്ടവരുടെ കട്ടത്തിലാണ് പ്രധാന ഓഫീസിലെ പ്രമുഖരെ മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























