'രാജ്യത്ത് എന്തെങ്കിലും പോസിറ്റീവായ ഒരു കാര്യം നടന്നാല്‍ പോലും അതിലെ നെഗറ്റീവ് വശങ്ങള്‍ മാത്രം കണ്ട് പിടിച്ച് വാര്‍ത്ത സൃഷ്ടിക്കുന്ന മനോരമയൊക്കെ ശരിക്കും നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന വൈറസ് ആണ്...' വിമര്‍ശനവുമായി എഴുത്തുകാരന്‍ ജിതിന്‍ ജേക്കബ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമാകുന്നു എന്ന സൂചന നല്‍കി മൂഡീസ് റേറ്റിങ് നെഗറ്റിവില്‍ നിന്ന് സ്റ്റേബിള്‍ ആക്കിയ റിപ്പോര്‍ട്ട് മുൻനിർത്തി മനോരമ മോദി സര്‍ക്കാരിനെതിരെ ആക്കി പ്രസിദ്ധീകരിച്ചതില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ ജിതിന്‍ ജേക്കബ് രംഗത്ത് എത്തിയിരിക്കുകയാണ്. മനോരമ പോലെയുള്ള മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് യാതൊരു നന്മയും ചെയ്യുന്നില്ലെന്നും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ കാര്‍ന്നു തിന്നുന്ന വൈറസാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ജിതിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നെഗറ്റീവ് വാര്‍ത്തകള്‍ വായനക്കാരിലേക്ക് കുത്തി നിറച്ച് പൊതുസമൂഹത്തില്‍ ആകെ നിരാശ സൃഷ്ട്ടിക്കുന്ന 'മനോരമ' പോലുള്ള മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്.. രാജ്യത്ത് എന്തെങ്കിലും പോസിറ്റീവായ ഒരു കാര്യം നടന്നാല്‍ പോലും അതിലെ നെഗറ്റീവ് വശങ്ങള്‍ മാത്രം കണ്ട് പിടിച്ച് വാര്‍ത്ത സൃഷ്ടിക്കുന്ന മനോരമയൊക്കെ ശരിക്കും നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന വൈറസ് ആണ്..
ഇന്ന് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ആയ 'Moody's' ഇന്ത്യയുടെ റേറ്റിംഗ് outlook 'നെഗറ്റീവില്‍ നിന്ന് Stable' ആക്കി ഉയര്‍ത്തി എന്നതാണ്. ഇന്ത്യയുടെ സാമ്ബത്തീക വളര്‍ച്ച ഈ വര്‍ഷം 9.3% ആയിരിക്കും എന്നും പറയുന്നു. അതേസമയം Sovereign rating ' Baa3' തന്നെയായി തുടരും എന്ന് ഏജന്‍സി പറയുന്നു.
മനോരമ അത് ' രാജ്യത്തിന്റെ rating (Sovereign rating) മാറ്റാന്‍ റേറ്റിംഗ് ഏജന്‍സി തയാറായില്ല എന്ന നെഗറ്റീവ് വാര്‍ത്തയായി ആണ് നല്‍കിയിരിക്കുന്നത്. എന്ത് നേട്ടമാണ് ഈ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം കണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നതില്‍ നിന്ന് മനോരമയ്ക്ക് ലഭിക്കുന്നത് എന്നറിയില്ല. ഇപ്പോള്‍ ദേശാഭിമാനിക്ക് ഉണ്ട് മനോരമയേക്കാള്‍ നിലവാരം.. ആരോ പറഞ്ഞത് പോലെ എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, മനോരമ പത്രം വീട്ടില്‍ വീണാല്‍ പോയില്ലേ എല്ലാം…
https://www.facebook.com/Malayalivartha


























