കലൂരില്‍ സ്ലാബ് ഇടിഞ്ഞ് വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം... രണ്ടു പേര്‍ക്ക് പരിക്ക്

കലൂരില്‍ സ്ലാബ് ഇടിഞ്ഞ് വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം... രണ്ടു പേര്‍ക്ക് പരിക്ക്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് സ്ലാബ് ഇളകിവീണാണ് അപകടമുണ്ടായത്.
സ്ലാബിനു കീഴെ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേരുടെ കൈകാലുകള്‍ക്കാണ് പരിക്ക്.
ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha


























