Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു;അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു;ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി; ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്

07 OCTOBER 2021 12:01 PM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ച വിവരമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി മാറിയെന്നദ്ദേഹം ഓർക്കുന്നു. ഡോ.തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

1996 നവംബർ ഒന്ന്. പുനരർപ്പണ ദിനം. കുന്നുകൾ കൊണ്ട് സഞ്ചാരം ദുർഘടമായ പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡ്. കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഒരു റോഡ് ഇവിടുത്തുകാരുടെ തീവ്ര അഭിലാഷമായിരുന്നു.

അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി.

1997 മെയ് 2. പദ്ധതി സമർപ്പണ ദിനം. മൂന്നും ആറും വാർഡുകളുടെ മധ്യത്തിലൂടെ ഒഴുകുന്ന, നാലു കിലോമീറ്റർ നീളമുള്ള ചേന്നങ്കര കരിമാളം തോട് അറ്റകുറ്റപ്പണിയില്ലാതെ ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. നാലു സ്വാഗതസംഘം ഓഫീസുകൾ തുറന്നു. ഓരോന്നിലും പ്രത്യേകം സംഘാടകസമിതികൾ.

2000 പേർ ഒരുമിച്ചു പണിക്കിറങ്ങി. വൈകുന്നേരം തോട് നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ് പൊതു സമ്മേളനത്തിൽ ആസൂത്രണ ബോർഡ് അംഗം ഇ എം ശ്രീധരന് പദ്ധതി രേഖ സമർപ്പിച്ചത്. ഈ തോടിന്റെ നിർമ്മാണ ഉദ്ഘാടനം അടൂർ പ്രകാശ് നിർവഹിക്കുന്നതിന്റെയും സന്നദ്ധ പ്രവർത്തനത്തിന്റെയും ചിത്രങ്ങളാണ് 2, 3, 4 ആയി നൽകിയിരിക്കുന്നത്.

1998 ഏപ്രിൽ 2-4. 9, 10 വാർഡുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വലിയകുളം വൃത്തിയാക്കി നീന്തൽക്കുളമാക്കി. പദ്ധതിവിഹിതമായി 10000 രൂപയാണ് ചെലവാക്കിയത്. ഭക്ഷണത്തിന് ഒരു ടെംപോ പച്ചക്കറിയും 500 നാളികേരവും 16000 രൂപയും സംഭാവനയായി ലഭിച്ചു. ജനങ്ങളുടെ ആവേശവും കൂട്ടായ്മയും കണ്ട് ജില്ലാ കളക്ടർ ഇന്ദ്രജിത്ത് സിംഗ് ഒരുലക്ഷം രൂപയുടെ കാഷ് അവാർഡ് വേദിയിൽ വെച്ചു പ്രഖ്യാപിച്ചു.

ഇത്തരത്തിലുള്ള അന്യാദൃശ്യമായ സന്നദ്ധ സേവനമാണ് കൊടുമൺ പഞ്ചായത്തിനെ തുടക്കത്തിൽത്തന്നെ ജനകീയാസൂത്രണത്തിൽ മുന്നിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രമാണ് ഒന്നാമതായി നൽകിയിട്ടുള്ളത്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ശ്രീധരന്റെ പ്രവർത്തനമേഖലയും കർഷകത്തൊഴിലാളി യൂണിയനായിരുന്നു.

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം, ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ വീണ്ടും പഞ്ചായത്ത് പ്രസിഡന്റാണ്. പിന്നീട് പ്രസിഡന്റായ എ എൻ സലീമായിരുന്നു അന്ന് വൈസ് പ്രസിഡന്റ്. കൊടുമണിന്റെ വിജയത്തിന്റെ രഹസ്യം ഒട്ടേറെ വിദഗ്ധരെയും സന്നദ്ധ പ്രവർത്തകരെയും ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നുള്ളതാണ്.

ബെഫിയുടെ നേതാവായിരുന്ന സജി വർഗീസ് ആയിരുന്നു അന്നത്തെ അക്കാദമിക് കൗൺസിൽ കൺവീനർ. ജോയിന്റ് കൺവീനറായിരുന്ന വിപിൻ കുമാർ ഇന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. പ്ലാന്റേഷൻ കോർപറേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബാബുസേനപ്പണിക്കർ ആയിരുന്നു മറ്റൊരംഗം. ഇതുപോലുള്ള സന്നദ്ധപ്രവർത്തകരാണ് കൊടുമണിന്റെ അന്നത്തെയും ഇന്നത്തെയും സമ്പത്ത്.

പത്തനംതിട്ട ജില്ലയുടെ ഗ്രാമസഭാ ഉദ്ഘാടനം കൊടുമണിലായിരുന്നു. 500ലേറെപ്പേർ പങ്കെടുത്ത ഈ ഗ്രാമസഭ കാണുന്നതിന് മറ്റു പഞ്ചായത്തുകളിൽനിന്നെല്ലാം ഒട്ടേറെപ്പേർ സന്ദർശനത്തിനെത്തിയിരുന്നു. ആസൂത്രണ ബോർഡിന്റെ ചിട്ടകൾ പൂർണമായും അനുസരിച്ചുള്ള പ്രവർത്തമായിരുന്നു. ഗ്രാമസഭാ രജിസ്ട്രേഷന്റെ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

കൊടുമണിനെ പ്രസിദ്ധമാക്കിയ മറ്റൊരു നേട്ടം അവിടത്തെ വനിതാ അയൽക്കൂട്ടങ്ങളാണ്. 20 വീടുകളുടേതാണ് അയൽക്കൂട്ടം. അവിടത്തെ മുഴുവൻ സ്ത്രീകളും അയൽക്കൂട്ട അംഗങ്ങളാണ്. പൊതു അയൽക്കൂട്ടങ്ങളുടെ ഉപഘടകങ്ങളായി ലഘുസമ്പാദ്യ വായ്പയ്ക്കുവേണ്ടി പ്രത്യേകം സ്വയം സഹായ സംഘങ്ങളും ഉണ്ടായിരുന്നു.

1999-2000 വർഷത്തിൽ 209 അയൽക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഓരോ അയൽക്കൂട്ടവും ശരാശരി 42 തവണ യോഗം ചേർന്നു. ശരാശരി 19 പേർ യോഗങ്ങളിൽ പങ്കെടുത്തു. സന്നദ്ധ പ്രവർത്തനത്തിന് ജനശക്തി സമാഹരിക്കുന്നതിൽ അയൽക്കൂട്ടങ്ങൾ വലിയ പങ്കുവഹിച്ചു.
120 സ്വയം സഹായ സംഘങ്ങളിലായി 2100 പേർ അംഗങ്ങളായി ഉണ്ടായിരുന്നു.

12 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു (പലഹാര യൂണിറ്റിന്റെ ചിത്രം ഏഴാമതും എട്ടാമതുമായി നൽകിയിരിക്കുന്നു). എല്ലാ അയൽക്കൂട്ടങ്ങളും പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വ്യാജചാരായത്തിനും സ്ത്രീപീഡനത്തിനുമെതിരെ മുന്നേറ്റമുണ്ടായി.

അയൽക്കൂട്ട യോഗങ്ങളിൽ എല്ലാ ആഴ്ചയും കലാപരിപാടികൾ ഉണ്ടായിരുന്നു. പിന്നീട് വർഷത്തിലൊരിക്കൽ വാർഡു തലത്തിലും പഞ്ചായത്തു തലത്തിലും കലാമേള സംഘടിപ്പിച്ചു. പഞ്ചായത്തുതല മേള 2 ദിനരാത്രങ്ങൾ നീണ്ടു. മത്സര ഇനങ്ങൾക്കു പുറമെ പാരമ്പര്യകലകളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. സംഗീത അഭ്യസനത്തിന് ഒരു കലാകേന്ദ്രം ആരംഭിച്ചു. (കലാപരിപാടികളുടെ ചിത്രങ്ങളാണ് അവസാനം നൽകിയിരിക്കുന്നത്).

സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ സ്വർണഭൂമിയെന്ന ത്രൈമാസികയും അയൽക്കൂട്ടങ്ങളുടെ പഞ്ചായത്ത് സമിതി പ്രസിദ്ധീകരിച്ചു. ജനങ്ങളും ഗ്രാമപഞ്ചായത്തും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മള കണ്ണിയായി ഈ പ്രസിദ്ധീകരണം മാറി. അയൽക്കൂട്ടങ്ങൾക്ക് വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലും സമിതികളുണ്ടായി.

കൊടുമൺ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഏറ്റവും സജീവതലം അയൽക്കൂട്ടങ്ങളായിരുന്നു. അയൽക്കൂട്ടങ്ങളെ സഹായിക്കുക എന്നതായിരുന്നു അക്കാദമിക് കൗൺസിലിന്റെ പ്രധാന ചുമതല. ഇത് കൊടുമണിൽ മാത്രം രൂപം കൊണ്ട ഒരു പ്രത്യേക വിദഗ്ധ വേദിയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍  (6 minutes ago)

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (19 minutes ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (47 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (1 hour ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (3 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

Malayali Vartha Recommends