സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിൽ തൊണ്ടയില്‍ കുടുങ്ങി.. ശ്വാസം നിലച്ച് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല... മത്സ്യത്തൊഴിലാളിയുടെ ദാരുണാന്ത്യത്തിൽ പകച്ച് നാട്ടുകാർ... സംഭവം കൊല്ലത്ത്...
കൊല്ലത്ത് നിന്നും വളരെ ദാരുണമായ സംഭവമാണ് പുറത്ത് വരുന്നത്. പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ച വിവരം പുറത്ത് വന്നതോടെ അങ്കലാപ്പിലാണ് നാട്ടുകാർ. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസം നിലച്ച് കുഴഞ്ഞുവീണ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓച്ചിറ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാര്ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha