Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

വി.കെ.എസ്സ്. എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യ പരിഷത്തും പുകസയുമുൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ചിരപരിചിതമായിരുന്നു; കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം;കുറിപ്പുമായി ഡോ .തോമസ് ഐസക്ക്

07 OCTOBER 2021 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

"അമ്മയും നന്മയുമൊന്നാണ് നിങ്ങളും ഞങ്ങളുമൊന്നാണ് അറ്റമില്ലാത്തതാം ജീവിതത്തിൽ നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല നിറവും മണവുമേറെയാണെങ്കിലും പൂവായ പൂവൊക്കെയൊന്നു തന്നെ ഒഴുകുന്ന പുഴകൾ വേറെയാണെങ്കിലും പുഴയായ പുഴയൊക്കെ ഒന്നു തന്നെ".

ഉള്ളൂർ സമത സ്വയം സഹായ സംഘങ്ങളുടെ വാർഷികത്തിലാണ് ഞാനീ ഗാനം ആദ്യമായി കേൾക്കുന്നത്. പിന്നീട് ഏതാനും വർഷം കഴിഞ്ഞ് 2001ൽ മാരാരിക്കുളം വികസനപദ്ധതിയുടെ ഭാഗമായി ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ കുടുംബശ്രീ അയൽക്കൂട്ട സംഗമത്തിലെ ഇരുപതിനായിരത്തിലേറെ വരുന്ന സ്ത്രീകളുടെ കൂട്ടപ്പാട്ടായി ഈ ഗാനം പുനരാവിഷ്കരിക്കാൻ തീരുമാനിച്ചു. വി കെ ശശിധരനാണ് ഇതിന്റെ ചുമതലയേറ്റത്.

സംഗീത അധ്യാപകരടക്കം ഒരു ചെറുടീമിനെ പരിശീലിപ്പിച്ചു. പിന്നീട് അടുത്തൊരു മാസം കൊണ്ട് മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഈ പാട്ടു പഠിച്ചു. ഇതിനുവേണ്ടി ബാക്കിയെല്ലാ പ്രവർത്തനവും മാറ്റിവെച്ച് വാർഡു തോറും നടന്ന വി കെ ശശിധരൻ മാഷിനെ ഞാനിന്നും ഓർക്കുന്നു. സംഗമവേദിയിൽ നിന്ന് വികെഎസ് പാട്ടുകാരെ നയിച്ചു. സംഗമത്തിൽ ഗാനമൊരു ആരവമായിരുന്നു. എ കെ ആന്റണിയെയും കേന്ദ്രമന്ത്രിയെയുമെല്ലാം അമ്പരപ്പിച്ച അനുഭവം.

വി.കെ.എസ്സ്. എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യ പരിഷത്തും പുകസയുമുൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ചിരപരിചിതമായിരുന്നു. കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം.

സംഗീതജ്ഞനെന്നതുപോലെ തന്നെ സമർപ്പിത മനസ്സോടെ പ്രവർത്തിച്ച ഒരു സാമൂഹിക പ്രവർത്തകനുമായിരുന്നു വി,കെ.എസ്സ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ ഒട്ടേറെ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. 77-78 കാലത്ത് പരിഷത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പരിഷത്ത് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ സമിതി കൺവീനറുമായിരുന്നു.

കവിതകളുടെ ആത്മാവിൽ നിന്ന് മുളച്ചു പടരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. അദ്ദേഹം ചെയ്ത ഗാനങ്ങളിലെല്ലാം ഈ സിദ്ധിയുടെ കൈയൊപ്പുണ്ട്.

ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധം വി.കെ.എസിന്റെ ഗാനങ്ങളെ അസാധാരണമാംവിധം ഗാംഭീര്യമുള്ളതാക്കി. ഊർജം തുടിക്കുന്ന വരികളിൽ അദ്ദേഹത്തിന്റെ ഈണം തൊട്ടപ്പോൾ പാട്ടുകളിൽ തീപടർന്നു.

പൂതപ്പാട്ടിന്റെ സംഗീതാവിഷ്കാരം അദ്ദേഹം നിർവഹിച്ചതിനെക്കുറിച്ച് ഇടശേരിയുടെ മകൻ ഇ ഹരികുമാറിന്റെ ഹൃദയഹാരിയായ ഒരു കുറിപ്പുണ്ട്. വികെഎസിന്റെ ആലാപനത്തിൽ പൂതപ്പാട്ടിന്റെ പല പുതിയ മാനങ്ങളും പുറത്തുവന്നുവെന്ന് കാസറ്റു കേട്ടപ്പോൾ എം ഗോവിന്ദൻ അഭിപ്രായപ്പെട്ടത് ഹരികുമാർ ഓർമ്മിക്കുന്നു. പാട്ടുകൾ മാത്രമല്ല, കവിതകളും മനോഹരമായി ചൊല്ലി കേരളത്തിൽ പുതിയ ധാര സൃഷ്ടിച്ച ആളാണ് അദ്ദേഹം.

കെ. ദാമോദരനും വി.ടി. ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ള ആദ്യകാല പുരോഗമന സാഹിത്യപ്രവർത്തകരും കെ.പി.എ.സി. ഉൾപ്പെടെയുള്ള നാടകസംഘങ്ങളുമെല്ലാം തുടങ്ങിവച്ച ജനകീയ നാടക പാരമ്പര്യത്തിന്റെ സഫലമായ പിൻതുടർച്ചയായി വന്നതാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകൾ.

അവയെ ജനകീയമാക്കുന്നതിൽ വി.കെ.എസ്സിനോളം ഉജ്വല സംഭാവന നല്കിയ മറ്റൊരാളില്ല. എൺപതിൽ പരിഷത്തിന്റെ ആദ്യ കലാജാഥയുടെ കൺവീനറായിരുന്നു. അതിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയതും ചിലത് പാടിയതും അദ്ദേഹമായിരുന്നു.

പിന്നീട് ഈ അടുത്തകാലം വരെ പരിഷത്ത് കലാജാഥകളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമായിരുന്നു. പുനലൂർ ബാലൻ, പി.എൻ. ദാമോദരൻ പിള്ള, മുല്ലനേഴി, കരിവെള്ളൂർ മുരളി, സുഹൃത്ത് കുമാർ തുടങ്ങി ഒട്ടേറെപ്പേരുടെ ഗാനങ്ങൾ വി.കെ.എസ്സിന്റെ സംഗീതത്തിലൂടെ ജനമനസ്സുകളിൽ ആവേശമായി പടർന്നുകയറി.

സമ്പൂർണ സാക്ഷരതയുടെ കൊല്ലം ജില്ലയിലെ പ്രധാന സംഘാടകനായിരുന്നു. അക്ഷരകലാജാഥയുടെ സംവിധായകനും അദ്ദേഹമായിരുന്നു. ജനകീയാസൂത്രണസമയത്ത് ടാഗോർ തിയേറ്ററിൽ താമസിച്ച് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഇന്നും ഓർമയിൽ നില്ക്കുന്നു.

മുല്ലനേഴിയുടെ ‘ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരെ നമുക്കൊത്തുചേരാം, കാലങ്ങളായി നാം കാത്തുകാത്തിരുന്നൊരാ കാലമിതാ ഞങ്ങളുടെ മുന്നിലെത്തി’ എന്ന ഗാനം ഭാവമറിഞ്ഞുള്ള സംഗീതത്തിലൂടെ ജനകീയാസൂത്രണത്തിന്റെ സിഗ്നേച്ചർ ഗാനമായിത്തന്നെ മാറി.

ബാലസംഘത്തിന്റെയും കെ.ജി.ഒ.എ. ഉൾപ്പെടെ പല സർവീസ്-സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെയും സമ്മേളനങ്ങളിലെ ആദ്യ ആവേശം വി.കെ.എസ്. സംഗീതം നല്കി ആലപിക്കുന്ന ആമുഖ ഗാനമായിരുന്നു.
“മേയ്ദിനമേ, ജയഗാഥകളാൽ, നിറവേറ്റും ശപഥവചസ്സുകളാൽ അഭിവാദനം, അഭിവാദനം...” എന്ന ഗാനം അദ്ദേഹം പാടുമ്പോൾ ആ പാട്ടിന്റെ ആവേശം മുഴുവൻ നമ്മളിലേക്ക് സംക്രമണം ചെയ്യും.

1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹവും പി.കെ. ശിവദാസുമൊത്തു പാട്ടുകൾ ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന ചിത്രത്തിൽ പിന്നീട് ആ ഗാനങ്ങൾ ഉൾപ്പെടുത്തി. ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.

പുത്തൻ കലവും അരിവാളും, ബാലോത്സവ ഗാനങ്ങൾ, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപ്പൂവിന്റെ ആകാശം, ശ്യാമഗീതങ്ങൾ, പ്രണയം, അക്ഷരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ എന്നിവയാണ് പ്രധാന ആൽബങ്ങൾ.

വടക്കൻ പറവൂറുകാരനായിരുന്ന വികെഎസ് ആലുവ യുസി കോളജിൽ നിന്ന് ബിരുദവും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് എഞ്ചിനീയറിംഗ് ഡിഗ്രിയും എടുത്ത ശേഷമാണ് പോളിടെക്നിക്ക് അധ്യാപകനാവുന്നത്. കുട്ടിക്കാലത്ത് ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. കെടാമംഗലം പപ്പുക്കുട്ടി അമ്മാവനായിരുന്നു.

തിൻമകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നമ്മളെ കർമനിരതരാക്കാൻ ഇനി വി.കെ.എസ്.ഇല്ലാത്തത് തീരാ നഷ്ടം തന്നെ. എങ്കിലും സിരകളിൽ അഗ്നി പടർത്തുന്ന, നമ്മെ അറിയാതെ കർമരംഗത്തേക്ക് കുതികൊള്ളിപ്പിക്കുന്ന ആ സംഗീതപ്രവാഹം നമ്മിൽ ഇനിയും അനേകകാലം ഊർജം നിറയ്ക്കുമെന്നു തീർച്ച.

ഈയിടെ അന്തരിച്ച സുഹൃത്ത് കുമാർ രചിച്ച് വി.കെ.എസ്. ഈണം നല്കിയ പാടിയ വരികളിൽ പറയുന്നതാവും ഈ അന്ത്യയാത്രയിലും അദ്ദേഹത്തിന് നമ്മോട് പറയുവാനുണ്ടാവുക –
പറയുവാനെന്തുണ്ടു വേറെ,
വീണ്ടും പൊരുതുക എന്നതല്ലാതെ,
വീറോടെ പൊരുതുക എന്നതല്ലാതെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (4 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (5 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (6 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (7 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (7 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends