കളിക്കുന്നതിനിടെ കടലുണ്ടി പുഴയില്‍ വീണ വിദ്യാര്‍ഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി, തെരച്ചിൽ തുടരുന്നു

കടലുണ്ടിയിൽ പരിസരവാസികളായ നാലു കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെ പുഴയില്‍ വീണ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്.
ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 5.20നാണ് സംഭവം നടക്കുന്നത്. താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ(15) കാണാതായി.
അയല്‍വാസികളായ കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെയാണ് ഇരുവരും പുഴയിലേക്ക് വീണത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ അഗ്നിശമന സേനയും വിവരമറിയിക്കുകയാണ് ചെയ്തത്.
മലപ്പുറം അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് 6.10 ന് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സഫീയ.
https://www.facebook.com/Malayalivartha


























