സംസ്ഥാനത്ത് ഇനി മുതൽ ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം; അപകടങ്ങള്‍ വർധിച്ചതിനാൽ വാഹന പരിശോധനയില്‍ ഇത്തരക്കാരെയും പിടികൂടാൻ നിർദ്ദേശം:- വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകം: ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റം

ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. മഴക്കാലത്ത് കുട ചൂടിയുള്ള യാത്ര ക്ഷണിച്ച് വരുത്തുന്ന ദുരന്തങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാല്‍ ഇത് കര്‍ശനമാക്കിയിരുന്നില്ല. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇനി മുതലുള്ള വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാരെയും പിടികൂടാനാണ് നിര്‍ദേശം.
ഗതാഗത കമ്മീഷ്ണര്‍ എം.ആര്‍.അജിത്കുമാറാണ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമാണ്.
ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പ് വിശദീകരിക്കുന്നത്.
കുട പിടിച്ച് നടന്ന് പോകുമ്പോൾ പോലും കാറ്റടിച്ചാല്‍ നിയന്ത്രണം നഷ്ടമാകുമെന്നിരിക്കേ, വാഹനം സഞ്ചരിക്കുന്ന സമയത്ത് ഇത് അത്യന്തം അപകടകരമായ അവസ്ഥയുണ്ടാക്കും.
വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha






















