Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല;മലയാള സിനിമയുടെ പ്രതിഭയും മലയാളികളുടെ അഭിമാനവുമായിരുന്നു; മലയാള സിനിമാ രംഗത്തെ നടന വിസ്മയം; ചലചിത്ര നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനവുമായി കെ.സുധാകരന്‍ എംപിയും രമേശ് ചെന്നിത്തലയും പന്ന്യൻ രവീന്ദ്രനും

11 OCTOBER 2021 04:03 PM IST
മലയാളി വാര്‍ത്ത

ചലചിത്ര നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും രമേശ് ചെന്നിത്തലയും പന്ന്യൻ രവീന്ദ്രനും രംഗത്ത്. കെ.സുധാകരന്‍ എംപിയുടെ വാക്കുകൾ ഇങ്ങനെ; അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണു.

അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങള്‍ നിരവധിയാണ്. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി. സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.

ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള വലിയ ഒരു കലാകാരന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് അപരിഹാര്യമാണ്. തന്റെ സ്വതസിദ്ധമായ ശൈലയില്‍ നമുക്ക് ഇടയിലെ മനുഷ്യജീവിതങ്ങള്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകര്‍ന്നാടിയ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ; ''മലയാള സിനിമയുടെ പ്രതിഭയും മലയാളികളുടെ അഭിമാനവുമായ ശ്രീ നെടുമുടിവേണുവിന് ആദരാഞ്ജലികൾ. എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തു കൂടിയായിരുന്ന വേണു ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ദുഃഖിതരായ സിനിമാ പ്രേമികൾക്കൊപ്പം ഞാനും പങ്കുചേരുന്നു''

മലയാള സിനിമാ രംഗത്തെ നടന വിസ്മയം നെടുമുടി വേണുവിന്റെ നിര്യാണത്തിൽ സി പി ഐ കേന്ദ്ര കോൺഡ്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും അനുശോചനം രേഖപ്പെടുത്തി. ജാടയോ ആടയാഭരണങ്ങളോ ഇല്ലാതെ നടന വിസ്മയം തീർത്ത നടനായിരുന്നു നെടുമുടി.സിനിമാ നാടക രംഗത്തെ ബഹുമുഖ പ്രതിഭയെ ആണ് കലാ ലോകത്തിനു നഷ്ടമായതെന്നു പന്ന്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (10 minutes ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (21 minutes ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (26 minutes ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (32 minutes ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (41 minutes ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (50 minutes ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (1 hour ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (1 hour ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (1 hour ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (2 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (2 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (4 hours ago)

Malayali Vartha Recommends