ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ല... എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി...

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന നിരീക്ഷിച്ചു.
ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെയുള്ള കേസുകളിലെ പുനപ്പരിശോധനാ ഹർജികളിലെ വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
''ശബരിമല വിധി വിടുക. ഞങ്ങളുടെ ആളുകൾ മാത്രം മതി, മറ്റുള്ളവരെ ഞങ്ങളുടെ ക്ഷേത്രത്തിൽ കടത്തില്ല എന്ന നിലപാട് ഹിന്ദു മതത്തിനു നല്ലതല്ല. ആ വിഭാഗത്തിനു തന്നെയും അതു നല്ലതിനാവില്ല. സമൂഹത്തെ അതു വിഭജിക്കും.''- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
എല്ലാ വിഭാഗങ്ങൾക്കുമായി ക്ഷേത്രങ്ങൾ തുറന്നുകൊടുക്കാനായി 25 (രണ്ട്)(ബി) വകുപ്പ് പ്രകാരം ഭരണകൂടത്തിന് കഴിയുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ശബരിമല യുവതി പ്രവേശനം ഉൾപ്പടെ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കലിനിടയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന പരാമർശിച്ചത്.
ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടതെന്ന് ആ വിഭാഗത്തിൽപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന് സീനിയർ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ വാദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ ഈ പരാമർശം. സി എസ് വൈദ്യനാഥൻ ഹാജരായത് എൻഎസ്എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃ സമിതി എന്നിവ ഉൾപ്പടെ മൂന്ന് കക്ഷികൾക്ക് വേണ്ടിയാണ്.
"
https://www.facebook.com/Malayalivartha

























