Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെന്ന് മന്ത്രി വീണ ജോർജ്ജ്; സിനിമയിലും നാടകത്തിലും പത്ര - സാഹിത്യപ്രവർത്തനങ്ങളിലുമൊക്കെ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനു പുറത്തും നാടിന്റെ അഭിമാനമായി വളർന്ന വ്യക്തിത്വമാണ് പൊടുന്നനെ അണഞ്ഞു പോയതെന്ന് ഡോ .തോമസ് ഐസക്ക്; നെടുമുടി വേണുവിന് വിട പറഞ്ഞ് രാഷ്ട്രീയ ലോകം

11 OCTOBER 2021 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനവുമായി മന്ത്രി വീണാ ജോര്‍ജ്ജും തോമസ് ഐസക്കും രംഗത്ത്. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു.

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ അഭിനയ പ്രതിഭയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഒപ്പം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ; തീർത്തും അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോൾ, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളം. സിനിമയിലും നാടകത്തിലും പത്ര - സാഹിത്യപ്രവർത്തനങ്ങളിലുമൊക്കെ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനു പുറത്തും നാടിന്റെ അഭിമാനമായി വളർന്ന വ്യക്തിത്വമാണ് പൊടുന്നനെ അണഞ്ഞു പോയത്.

ഇനി നമുക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങൾ മാത്രം. സ്കൂൾ കാലത്തേ സാഹിത്യകമ്പമുണ്ടായിരുന്ന നെടുമുടി വേണു, കാവാലത്തിന്റെ നാടകപ്രസ്ഥാനത്തിലൂടെയാണ് അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. അരവിന്ദനെയും ഭരതനെയും പോലുള്ള സംവിധായകരുടെ ചിത്രങ്ങളിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള കാൽവെപ്പ്.

നാടകത്തെയും സിനിമയെയും വളരെ ഗൗരവത്തോടെ സമീപിക്കുന്ന പരീക്ഷണവ്യഗ്രരായ കുലപതികളുടെ സൃഷ്ടികളിലൂടെ അഭിനയരംഗത്തെത്തിയ നെടുമുടി വേണു, അനായാസം കച്ചവട സിനിമകളിലെയും കലാമൂല്യമുള്ള സിനിമകളുടെയും അവിഭാജ്യഘടകമായി.

അനന്യമായ അഭിനയശൈലിയും ശരീരഭാഷയും സംഭാഷണരീതിയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. വായനയുടെയും സാംസ്ക്കാരിക പ്രവർത്തനങ്ങളുടെയും ഗാംഭീര്യം ആ ശൈലിയെ എപ്പോഴും വേറിട്ടു നിർത്തി.

ഇനി തങ്ങൾക്കൊപ്പം നെടുമുടി വേണു ഇല്ല എന്ന യാഥാർത്ഥ്യത്തോട് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും എങ്ങനെ പൊരുത്തപ്പെടുമെന്നറിയില്ല. അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നു. നെടുമുടിവേണുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (20 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (29 minutes ago)

സംഭവം തൃശ്ശൂരിൽ  (40 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (44 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (50 minutes ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (55 minutes ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (3 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (4 hours ago)

Malayali Vartha Recommends