പൂഞ്ചില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയായ കൊല്ലം സ്വദേശി എച്ച്. വൈശാഖും...

ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് (24) ആണ് മരിച്ചത്. കൊല്ലം കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകനാണ്. 22 മെക്കാനിക്കല്‍ വിഭാഗത്തിലെ 16 ആര്‍ആര്‍ ബറ്റാലിയനിലെ ജവാനായിരുന്നു വീരമൃത്യു വരിച്ച വൈശാഖ്. വൈശാഖിന്റെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടന്നുവരുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
പൂഞ്ചില്‍ വൈശാഖ് അടക്കം അഞ്ച് സൈനികരാണ് വീരമൃത്യുവരിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന ദേര കി ഗാലിക്കടുത്തുള്ള ഗ്രാമത്തില്‍ തെരച്ചില്‍ നടത്തവെയാണ് വെടിവയ്പുണ്ടായത്.
ഏതാനും ദിവസം മുമ്ബ് ചമ്രര്‍ വനമേഖലയില്‍ പാക്കിസ്ഥാനില്‍നിന്ന് നിയന്ത്രണരേഖ മറികടന്ന് അഞ്ചിലധികം ഭീകരര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവച്ചതെന്നാണ് കരസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തിങ്കളാഴ്ച രാവിലെ, ബന്ദിപ്പോറയില്‍ ഒരു ലഷ്‌കറെ തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.
https://www.facebook.com/Malayalivartha























