Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...

വീണ്ടും കേരളത്തില്‍ ഹെലികോപ്റ്റര്‍ അഴിമതിക്ക് വഴിയൊരുങ്ങുന്നു... കേരള പോലീസിന്റെ ചെലവില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്റര്‍ ആണ് കേരള സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുന്നത്

13 OCTOBER 2021 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

വീണ്ടും കേരളത്തില്‍ ഹെലികോപ്റ്റര്‍ അഴിമതിക്ക് വഴിയൊരുങ്ങുന്നു. കഴിഞ്ഞ തവണ ലോക നാഥ് ബഹ്‌റയാണെങ്കില്‍ കഥയിലെ താരം ഇക്കുറി അനില്‍ കാന്ത് ആണെന്ന വ്യത്യാസം മാത്രമാണുള്ളത്. കത്തിയും ചമ്മന്തിയും കുടിക്കാന്‍ വകയില്ലാത്തപ്പോഴാണ് ധൂര്‍ത്തെന്ന് ഓര്‍ക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ ചാരി തന്നെയാണ് ഇക്കുറിയും കോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. കഴിഞ്ഞ തവണയും കോപ്റ്ററിന്റെ വാടക കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഇക്കുറിയും അതേ പല്ലവി ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല.

 



കേരള പോലീസിന്റെ ചെലവില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്റര്‍ ആണ് കേരള സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുന്നത്. കേരള പോലീസിലെ ആര്‍ക്കും ഹെലികോപ്റ്ററില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. മാവോയിസ്റ്റുകളെ പിടികൂടും എന്നൊക്കെ വീരവാദം മുഴക്കിയിരുന്നെങ്കിലും ഒരു മാവോയിസ്റ്റിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നപ്പോള്‍ തന്നെ ധനവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തുക നല്‍കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തുക പോലും കിട്ടിയില്ലെന്ന് ധനവകുപ്പിലെ മിടുക്കന്‍മാര്‍ ഫയലില്‍ എഴുതിച്ചേര്‍ത്തു. പക്ഷേ കാരണവര്‍ക്ക് എന്തുമാകാം എന്ന നിലപാടില്‍ മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

 



കോടികള്‍ ചെലവഴിച്ച് കഴിഞ്ഞ വര്‍ഷം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. പ്രസ്തുത കോപ്റ്റര്‍ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നതാണ് നഗ്‌ന സത്യം .

പുതിയ ടെണ്ടര്‍ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രസിദ്ധീകരിച്ചത്. പുതിയ ടെണ്ടറില്‍ വ്യാപക പിശകുകളാണ് കടന്ന് കൂടിയത്. ഒന്‍പത് സീറ്റുകളുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററിനായാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ഒരു മാസം 20 മണിക്കൂര്‍ പറന്നാലും പറന്നില്ലെങ്കിലും നിശ്ചിത തുക കമ്പനിക്ക് നല്‍കും.

20 മണിക്കൂര്‍ കഴിഞ്ഞ് പറന്നാല്‍ ഓരോ മണിക്കൂറിനും അധികതുക നല്‍കണം. അങ്ങനെ കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്ക് കരാര്‍ നല്‍കുമെന്നാണ് ടെണ്ടറില്‍ ആദ്യ ഭാഗത്ത് പറയുന്നത്. കേന്ദ്രഫണ്ട് ലഭിക്കുമെന്നും പറയുന്നു. എന്നാല്‍ മറ്റൊരിടത്ത് പറയുന്നത് മാസം 108 മണിക്കൂര്‍ പറക്കണമെന്നും വര്‍ഷത്തില്‍1300 മണിക്കൂര്‍ പറക്കണമെന്നുമാണ്. അതും കേന്ദ്ര സര്‍ക്കാര്‍ നിബന്ധകള്‍ അനുസരിച്ച്.

 



ഇതിലാണ് കള്ളകളി. വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്ലാതെ ടെണ്ടര്‍ ഇറക്കിയത് ഏതെങ്കിലും പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണ്. നേരത്തെ തന്നെ കമ്പനിയെ കണ്ടെത്തിയിട്ടാണ് സര്‍ക്കാര്‍ ടെണ്ടര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. കമ്പനിയെ നേരത്തെ കണ്ടെത്തിയാല്‍ മാത്രമേ താത്പര്യം അനുസരിച്ചുള്ള കമ്മീഷന്‍ കിട്ടുകയുള്ളു.

വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള മാനദണ്ഡങ്ങള്‍ ടെണ്ടറിന്റെ മറ്റൊരു ഭാഗത്തുള്‍പ്പെടുത്തിയിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ടെണ്ടറില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല ഹെലികോപ്റ്റര്‍ കമ്പനിയുടെ യോഗം വിളിച്ച് അഭിപ്രായം തേടിയ ശേഷമേ അന്തിമ ടെണ്ടര്‍ നടപടികളിേക്ക് കടക്കുകയുള്ളുവെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

ടെണ്ടറും മാനദണ്ഡങ്ങളും മറികടന്നാണ് പവന്‍ ഹന്‍സ് എന്ന കമ്പനിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 22.21 കോടി രൂപ പൊലീസ് ഫണ്ടില്‍ നിന്നും പവന്‍ ഹന്‍സിന് നല്‍കേണ്ടിവന്നു. കേന്ദ്രഫണ്ട് പ്രതീക്ഷിച്ചെങ്കിലും കിട്ടയില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാല്‍ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോള്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാല്‍ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.

പോലീസിലെ ഉന്നതരാണ് പുതിയ നീക്കത്തിന് പിന്നിലുള്ളതെന്നാണ് അറിയുന്നത്. സര്‍ക്കാരിന്റെ പിന്തുണ കൂടിയാവുമ്പോള്‍ വീണ്ടും കോടികള്‍ പോക്കറ്റിലാവും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു  (5 minutes ago)

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (15 minutes ago)

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത  (24 minutes ago)

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (1 hour ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (9 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (10 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (10 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (10 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (10 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

Malayali Vartha Recommends