Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!

09 JUNE 2026 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഫുട്ബാൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇറാൻ ടീം മെക്സിക്കോയിലെത്തി . തങ്ങളുടെ മത്സരങ്ങൾക്ക് വേദിയാകുന്ന അമേരിക്കയുമായുള്ള കടുത്ത നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് ഇറാൻ ടീമെത്തിയത്. തുർക്കിയയിൽ മൂന്നാഴ്ചത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ സംഘം മെക്സിക്കൻ അതിർത്തി നഗരമായ ടിജുവാനയിലാണ് വിമാനമിറങ്ങിയത്.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോൾ അതീവ സങ്കീർണമാണ്.  അമേരിക്കയുമായുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഇറാൻ ദേശീയ ടീം അമേരിക്കയിൽ മത്സരിക്കാനെത്തുന്നത്. ചില സംഘാടന പ്രശ്നങ്ങളും വിസാ ആശങ്കകളും നേരിട്ടതായി റിപ്പോർട്ടുകളുണ്ട്

അമേരിക്കയുമായി നിലനിൽക്കുന്ന യുദ്ധസമാന സാഹചര്യങ്ങളും വിസ അനുവദിക്കുന്നതിലെ അനിശ്ചിതത്വവും ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് പ്രതിസന്ധി സൃഷ്ട്ച്ചിരുന്നു. അരിസോണയിൽ ബേസ് ക്യാമ്പ് സ്ഥാപിക്കാനായിരുന്നു ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നതെങ്കിലും വിസ സംശയത്തിലായതോടെ മെക്സിക്കോയിലേക്ക് മാറ്റി. കളിക്കാർക്ക് യു.എസ് വിസ അനുവദിച്ചെങ്കിലും സപ്പോർട്ട് സ്റ്റാഫിലെ 15 ഓളം പേർക്ക് വിസ നിഷേധിച്ചതും വിവാദമായിരുന്നു. ഇതിൽ ഇറാF ഫുട്ബോൾ ഫെഡറേഷൻ തലവൻ മെഹ്ദി താജ് ഉൾപ്പെടെയുള്ള പ്രധാന മാനേജീരിയൽ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾ ഉൾപ്പെടുന്നു.

 



ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ളവരെയാണ് തടഞ്ഞതെന്നാണ് യു.എസിന്റെ ഭാഷ്യം. മത്സരത്തിൽ പങ്കെടുക്കാൻ കളിക്കാർക്ക് അനുമതിയുണ്ടെങ്കിലും കടുത്ത വിസ നിബന്ധനകളാണ് യു.എസ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരദിവസം രാവിലെ യു.എസിൽ പ്രവേശിക്കുന്ന ടീം കളി കഴിഞ്ഞയുടൻ മെക്സിക്കോയിലേക്ക് മടങ്ങണമെന്നാണ് നിർദ്ദേശം. യു.എസിന്റെ ഈ കടുത്ത നിലപാടുകൾക്കെതിരെ ഫിഫ ഇടപെടണമെന്ന് തുർക്കിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടിരുന്നു.

ഒരു ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് തങ്ങളുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ കായിക ടീമിന് ആതിഥേയത്വം വഹിക്കാൻ ഒരു രാജ്യം നിർബന്ധിതമാകുന്നത്. ജൂൺ 15ന് ന്യൂസിലൻഡിനെതിരെയും, ജൂൺ 21ന് ബെൽജിയത്തിനെതിരെയും ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരങ്ങൾ. ജൂൺ 26-ന് സീറ്റിലിൽ വെച്ച് ഈജിപ്തിനെയും ഇറാൻ നേരിടും.

ബഹ്‌റൈനുമായുള്ള സൗഹൃദ മത്സരത്തിൽ നിന്ന് ഇറാൻ അണ്ടർ-23 ദേശീയ ഫുട്ബോൾ ടീം പിന്മാറുന്നതായി റിപ്പോർട്ട്. ഇറാൻ അർദ്ധസൈനിക വാർത്താ ഏജൻസിയായ തസ്നീം ആണ് വാർത്ത പുറത്തുവിട്ടത്. "ബഹ്‌റൈനും മറ്റ് നിരവധി രാജ്യങ്ങളുമായുള്ള" സൗഹൃദ മത്സരത്തിൽ നിന്ന് ഇറാൻ അണ്ടർ-23 ടീം പിന്മാറിയതായി തസ്നീം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ തസ്നീം നൽകിയിട്ടില്ല. തുർക്കിൽ പരിശീലനം നടത്തുകയാണ് ഇറാൻ ടീം.

ഇസ്രായേൽ-യു.എസ്-ഇറാൻ യുദ്ധം പശ്ചിമേഷ്യൻ മേഖലയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ടീമിന്റെ പിന്മാറ്റം. യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും കഴിഞ്ഞ ആഴ്ച ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനിയൻ ആക്രമണം നടത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കായിക മേഖലയിലും പ്രതിഫലിക്കുന്നതാണ് സമീപ ദിവസങ്ങളിൽ വന്ന വാർത്ത.

തങ്ങളുടെ ദേശീയ ടീം ഡെലിഗേഷനിലെ പ്രധാനപ്പെട്ട പല അംഗങ്ങൾക്കും അമേരിക്ക വിസ നിഷേധിച്ചതായും ഇത് ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുന്നതായും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിച്ചു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറാന്റെ കളിക്കാർക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതിലഭിച്ച് ദിവസങ്ങൾക്കകമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

 


നിലവിൽ തുർക്കിയിലെ അന്റാലിയയിലും മെക്സിക്കോയിലെ തിഹുവാനയിലുമായി പരിശീലന ക്യാമ്പ് പൂർത്തിയാക്കി ഇറാൻ ടീം മത്സരങ്ങൾക്കായി കാലിഫോർണിയയിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്. ടീമിന്റെ കളിക്കാർക്ക് വിസ അനുവദിച്ചെങ്കിലും ബാക്ക്റൂം സ്റ്റാഫ്, അഡ്മിനിസ്ട്രേറ്റർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങുന്ന 14 ഒഫീഷ്യലുകൾക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിസ ലഭിക്കാത്തവരിൽ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹെദായത്ത് മുംബൈനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരും ഉൾപ്പെടുന്നുണ്ട്.

അമേരിക്കയുടേത് വിവേചനപരമായ പെരുമാറ്റമാണെന്നും ഫിഫയുടെ കടുത്ത ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി. കായികരംഗത്ത് രാഷ്ട്രീയം കലർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. വിഷയത്തിൽ ഫിഫ അടിയന്തരമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാൻ ടീമിന് വിസ നടപടികൾ വേഗത്തിലാക്കാൻ എംബസി ഉദ്യോഗസ്ഥർ കഠിനമായി ശ്രമിച്ചുവെന്ന് തുർക്കിയിലെ യു.എസ് അംബാസഡർ ടോം ബാരക് പറഞ്ഞിരുന്നു. ഈ വിഷയത്തിൽ യുഎസ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, എല്ലാ കളിക്കാർക്കും പരിശീലകർക്കും ആവശ്യമായ മറ്റ് ജീവനക്കാർക്കും വിസ നൽകിയിട്ടുണ്ടെന്നാണ് യുഎസ് വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരസിക്കപ്പെട്ട ചില വിസ അപേക്ഷകളിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച വ്യക്തികൾ ഉണ്ടായിരുന്നതാണ് വിസ നിഷേധിക്കാൻ കാരണമെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇറാൻ-ഇസ്രായേൽ സംഘർഷം, അമേരിക്കയുടെ സൈനിക ഇടപെടലുകൾ, മിഡിൽ ഈസ്റ്റിലെ അസ്ഥിരത, സുരക്ഷാ ഭീഷണികൾ... ഈ പശ്ചാത്തലത്തിലാണ് ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദി വീണ്ടും അമേരിക്കൻ മണ്ണിൽ എത്തുന്നത്. ഫുട്ബോൾ എന്ന കളി പലപ്പോഴും രാജ്യങ്ങളെ ഒന്നിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ലോകകപ്പ് നടക്കുന്നത് ലോക രാഷ്ട്രീയം ഏറ്റവും സംഘർഷഭരിതമായ സമയങ്ങളിലൊന്നിലാണ്.സംഘർഷം കായിരംഗത്തേക്കും വ്യാപിക്കുന്നതായാണ് ഇപ്പോൾ കാണുന്നത്

2026 ജൂൺ 17-ന് ലോകം വീണ്ടും ഫുട്ബോളിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. എന്നാൽ ഇത് ഒരു സാധാരണ ലോകകപ്പ് മാത്രമല്ല. ചരിത്രത്തിൽ ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന, മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന, നിരവധി യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും നിറഞ്ഞ കാലഘട്ടത്തിൽ നടക്കുന്ന ലോകകപ്പാണിത്.  ഫുട്ബോൾ ആരാധകർ മത്സരങ്ങൾക്ക്  കാത്തിരിക്കുമ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധത്തിന്റെ നിഴൽ ഇപ്പോഴും നിലനിൽക്കുന്നു.  

 മത്സരങ്ങൾക്കായി അമേരിക്കയിൽ 11 വേദികളും, മെക്സിക്കോയിൽ 3 വേദികളും, കാനഡയിൽ 2 വേദികളും ഒരുക്കിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പും ഇതാണ്.

മെക്സിക്കോ 13 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഇതിൽ ജൂൺ 11ന് മെക്സിക്കോ സിറ്റിയിൽ ആതിഥേയരും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ഉദ്ഘാടന മത്സരവും 3 നോക്കൗട്ട് മത്സരങ്ങളും ഉൾപ്പെടുന്നു. കാനഡയിലും 13 മത്സരങ്ങൾ നടക്കും. ജൂൺ 12ന് ടൊറന്റോയിൽ ആതിഥേയരും ബോസ്നിയ-ഹെർസഗോവിനയും തമ്മിലാണ് കാനഡയിലെ ആദ്യ മത്സരം.

ബാക്കി 78 മത്സരങ്ങളും അമേരിക്കയിലാണ്. ജൂൺ 12ന് ലൊസാഞ്ചലസിൽ അമേരിക്കയും പരാഗ്വെയും തമ്മിലുള്ള മത്സരത്തോടെ യുഎസിലെ മത്സരങ്ങൾക്ക് തുടക്കമാകും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മത്സരങ്ങളെല്ലാം അമേരിക്കയിലാണ്.

ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ഏറെ ആവേശത്തോടെ കാത്തിരിക്കുമ്പോൾ  ആതിഥേയ രാജ്യങ്ങളിൽ തണുപ്പൻ മട്ടാണ്.. കാരണം  മൂന്ന് ആതിഥേയരാജ്യങ്ങളുടെയും ഔദ്യോഗിക കളിയോ ജനപ്രിയകളിയോ ഫുട്ബോള്‍ അല്ല. റഗ്ബിയും ഐസ്ഹോക്കിയും ബാസ്‌കറ്റ്ബോളുമൊക്കെയാണ് തദ്ദേശീയര്‍ക്ക് പ്രിയം. പക്ഷേ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റം ഈ മൂന്ന് രാജ്യങ്ങളിലും ഫുട്ബോളിനെ ഇപ്പോള്‍ ഏറ്റവും ജനകീയ കളിയായി മാറ്റിയിട്ടുണ്ട്.

ആകെയുള്ള 16 സ്‌റ്റേഡിയങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഫുട്ബോള്‍കൂടി ലക്ഷ്യമിട്ട് നിര്‍മിച്ചിട്ടുള്ളത്. അവ മെക്സിക്കോയിലെയും കാനഡയിലെയും സ്‌റ്റേഡിയങ്ങളാണ്. ഇവപോലും റഗ്ബി മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എല്ലാ സ്‌റ്റേഡിയങ്ങളും ഫിഫ നിയമപ്രകാരം പരിഷ്‌കരിച്ച് സജ്ജമാക്കിയിട്ടുണ്ട്‌. കലാശപ്പോരാട്ടത്തിന് വേദിയാകുന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് മെറ്റ്‌ലൈഫ് സ്‌റ്റേഡിയം രണ്ടായിരത്തോളം സ്ഥിരം സീറ്റുകള്‍ ഒഴിവാക്കിയാണ് നവീകരിച്ചത്.

തദ്ദേശീയരായ അമേരിക്കക്കാര്‍ക്ക് ഫുട്ബോള്‍ ലോകകകപ്പ് അത്ര വലിയ ആവേശമൊന്നും ഉണ്ടാക്കിയിട്ടില്ല. ബാസ്‌കറ്റ്ബോള്‍, റഗ്ബി, ഐസ് ഹോക്കി ലീഗുകള്‍ ആഘോഷമാക്കുന്ന അമേരിക്കക്കാര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ കാര്യത്തില്‍ അത്ര ആവേശഭരിതരല്ല. എബോള രോഗം, ഗതാഗതക്കുരുക്ക്, സുരക്ഷാപ്രശ്നങ്ങള്‍ ഒക്കെയാണ് അവരുടെ മുഖ്യ പ്രശ്നങ്ങള്‍. എന്നാല്‍, ഇവിടത്തെ കുടിയേറ്റസമൂഹം വലിയ ആഹ്ലാദത്തിലാണ്. പക്ഷെ, ടിക്കറ്റിന് പൊള്ളുന്ന വിലയാണ്.

ടൂറിസം പ്രധാന വരുമാനമാര്‍ഗമായ മെക്‌സിക്കോയില്‍ താമസസ‍ൗകര്യം വലിയ പ്രതിസന്ധിയല്ല. സുരക്ഷാപ്രശ്നങ്ങളാണ് തലവേദന. കഴിഞ്ഞ വര്‍ഷം ഒടുവില്‍ അധോലോകസംഘങ്ങള്‍ അഴിച്ചുവിട്ട കലാപം ലോകകപ്പ്‌ മത്സരങ്ങള്‍ സാധ്യമാകുമോ എന്ന സംശയംപോലും ഉണ്ടാക്കിയിരുന്നു. ഇന്ത്യയിലെ സമാനമായ കാലാവസ്ഥയും ഹൈ ആള്‍റ്റിട്ട്യൂഡ് പ്രദേശമെന്നതും താരങ്ങളെയും കാണികളെയും സംബന്ധിച്ച് തലവേദനയാകും.

പ്രതിസന്ധി എത്ര കടുത്തതാണെങ്കിലും താരങ്ങളുടെ മഹാമേളയാണ് നടക്കാൻ പോകുന്നത്
മെസ്സിയുടെ അവസാന ലോകകപ്പ് ആകുമോ? എംബാപ്പെയുടെ കിരീട സ്വപ്നം സഫലമാകുമോ? ബ്രസീൽ ആറാം കിരീടം നേടുമോ?\
ഇംഗ്ലണ്ട് 1966-നുശേഷം വീണ്ടും കപ്പ് ഉയർത്തുമോ?   ലോകകപ്പിന് മുമ്പ് തന്നെ ഇത്തരം ചോദ്യങ്ങളാണ് ആരാധകരെ ആവേശത്തി
ലാഴ്ത്തുന്നത്  ...ഉത്തരങ്ങൾക്കായി നമുക്കും പന്തുരുളുന്നതുവരെ കാത്തിരിക്കാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (11 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (14 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (16 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (22 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (28 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (42 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (50 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (52 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (59 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends