Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു!!!!

08 JUNE 2026 06:21 PM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിൻ്റെ പശ്ചാത്തലത്തിലൂടെ രസകരമായ ഒരു സിനിമ ഒരുങ്ങുന്നു.
ചിത്രം - മധുരം വപ്പ്. സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കൂടോത്രം എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് ശ്രദ്ധനേടിയ സന്തോഷ് ഇടുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് നിർമ്മിക്കുന്നത്.

ഈ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച്ച പ്രശസ്ത സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവഹിച്ചു അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന ,സെവൻ ആർട്ട്സ് മോഹൻ്, മെറീനാമൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കൊച്ചി വൈറ്റില , ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ വലിയ സാന്നിദ്ധ്യമുണ്ടായി. വിവാഹത്തിൻ്റെ തലേന്ന് നടക്കുന്ന ഒരു ആലോഷം. ഈ ചടങ്ങിലേക്ക് ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, അങ്ങനെ സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിൽ നിന്നുള്ള ധാരാളം പേർ എത്തിച്ചേർന്നിരിക്കുന്നു.

അറുപിശുക്കനായ കല്യാണച്ചെക്കൻ്റെ അപ്പൻ്റെ സ്വത്ത് വീതം വയ്പ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ചില കുശലപ്രയോഗങ്ങൾ, ആ കല്യാണ വീട്ടിൽ ചില നിഗൂഢ സത്യങ്ങൾ തെളിയിക്കുന്നതിനുള്ള കാരണമായി ഈ മധുരം വയ്പ്പ് ചടങ്ങ് മാറുന്നു. പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, മറ്റൊരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമോദ് വെളിയനാട് ശ്രീജിത്ത് രവി, ഭീമൻ രഘു, ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീനാ മൈക്കിൾ, ലതാ ദാസ്, ലിബിയാസെബാസ്റ്റ്യൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും തെരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം - ജയ്സൺ ജോൺ, ഛായാഗ്രഹണം - ജിസ്മിൻ സെബാസ്റ്റ്യൻ, എഡിറ്റിംഗ് - ജ്യോതിഷ് കുമാർ, കലാ സംവിധാനം - രാജീവ് കോവിലകം, മേക്കപ്പ് - ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ-കുമാർ എടപ്പാൾ, സ്റ്റിൽസ്- രാജീവ് അഴിയൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പിൽ, പ്രൊജക്റ്റ് ഡിസൈൻ - സേതു അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഏ.ഡി ശ്രീകുമാർ.

ജൂൺ പന്ത്രണ്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (12 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (19 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (27 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (55 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends