ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്

ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് . ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വരേവ് സ്വന്തമാക്കി. കരിയറിലെ താരത്തിന്റെ കന്നി ഗ്രാൻഡ് സ്ലാം കിരീടം.
മൂന്ന് ഫൈനൽ തോൽവികൾക്കും 7 സെമി ഫൈനൽ തോൽവികൾക്കും ഒടുവിലാണ് താരം കിരീടം സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം വിജയത്തോടെ, ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ് സ്ലാം സിംഗിൾസ് ജയിക്കുന്ന ആദ്യ ജർമൻ പുരുഷ താരമായി സ്വരേവ് മാറുകയും ചെയ്തു.
1996 ൽ ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു ബെക്കറുടെ വിജയം. നീണ്ട 30 വർഷത്തെ ജർമൻ കാത്തിരിപ്പിനും റോളണ്ട് ഗാരോസിൽ സ്വരേവ് അന്ത്യം വരുത്തി.ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ അഞ്ച് സെറ്റ് പോരാട്ടത്തിൽ 1–6, 6–4, 4–6, 7–6 (7–5), 1–6 എന്ന സ്കോറിനു സ്വരേവ് ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയെ വീഴ്ത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്.
"
https://www.facebook.com/Malayalivartha

























