ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...

സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഇസ്മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു.
ജിസാനിലെ സാലിം ബാബിക്കി ടൊയോട്ട കമ്പനിയിൽ പാർട്‌സ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ജിസാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 44 വർഷക്കാലമായി ജിസാനിലെ ടൊയോട്ട കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇസ്മാഈൽ മജാൽ പ്രാദേശിക പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്നു.
ഇസ്മാഈൽ മജാലിന് ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാൾ ജിസാനിലെ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേർ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha


























