Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

09 JUNE 2026 09:36 PM IST
മലയാളി വാര്‍ത്ത

 ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുകയാണ്. നിലവിൽ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ യുഎഇയിൽ ഉച്ചസമയത്തെ പുറം ജോലി നിരോധനം വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.


വർഷങ്ങളായി ആരംഭിച്ച ഈ നിയമം യുഎഇയിലെ എല്ലാ വേനൽക്കാലത്തും നടപ്പിലാക്കുന്ന ഒരു നിയമാണിത്. കൂടാതെ ഈ നിയമം കടുത്ത വേനലിൽ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒമാൻ നേരത്തെ തന്നെ ഉച്ച വിശ്രമ സമയം (Midday Break) പ്രഖ്യാപിച്ചിരുന്നു.

എന്നാൽ യുഎഇയിൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൽകിയത്. കൂടാതെ എല്ലാ തൊഴിലാളികൾക്കും ഈ നിയമങ്ങൾ ബാധകമാണെന്നും നിർദേശം നൽകിയത് പോലെ എല്ലാവരും കൃത്യമായി ഈ നിയമങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

 



യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പാലിക്കേണ്ടത്. ഈ മൂന്ന് മാസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല.

കടുത്ത ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ തൊഴിലാക്കികൾക്ക് ആവശ്യമായ വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടെന്ന് തൊഴിൽ ഉടമ ഉറപ്പു വരുത്തുകയും വേണം

യുഎഇ ഈ നിയമം കഴിഞ്ഞ വർഷമോ അതോ അടുത്തോ നടപ്പിലാക്കിയത് അല്ല. പ്രവാസി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യം തുടർച്ചയായി 22-ാം വർഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ നിയമം യുഎഇയിലെ തൊഴിൽ സംരക്ഷണ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്.

എന്നാൽ നേരത്തെ ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും പാലിക്കുന്നില്ല എന്ന അറിയിപ്പ് വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തൊഴിൽ ഉടമകൾക്ക് കനത്ത ശിക്ഷയും നൽകിയിരുന്നു എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് കണക്കുകളെ അടിസ്ഥാനമാക്കി മന്ത്രാലയം അറിയിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (47 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (58 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends