Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി

09 JUNE 2026 09:31 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതുക്കിയ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ, കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പരിഷ്കരിക്കുകയും ചില രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

പുതിയ ഉത്തരവ് പ്രകാരം ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ-പുരുഷ ഗാർഹിക തൊഴിലാളികളെ ഇനി മുതൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാവുന്നതാണ്. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർക്ക് മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നീ രാജ്യങ്ങളാണ് അനുമതിയുള്ള പട്ടികയിലുള്ളത്. അപേക്ഷ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഗവർണറേറ്റ് തലത്തിലുള്ള പ്രത്യേക സർക്കുലർ സർവീസ് കേന്ദ്രങ്ങൾ വഴിയായിരിക്കും ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

 



അതേസമയം, വിവിധ കാരണങ്ങളാൽ 27 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് പൂർണ്ണമായും നിരോധിച്ചു. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ പ്രത്യേക വിലയിരുത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചില രാജ്യങ്ങളിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് നിയന്ത്രണം ബാധകമായിട്ടുള്ളത്. നിരോധിക്കപ്പെട്ട പട്ടികയിലുള്ള ചില രാജ്യങ്ങൾക്ക് കുവൈത്തിൽ നയതന്ത്ര പ്രതിനിധ്യം (എംബസി) ഇല്ലാത്തതും മറ്റ് ചില നയതന്ത്ര-ഭരണപരമായ കാരണങ്ങളും കണക്കിലെടുത്താണ് ഈ പുതിയ നയമെന്ന് അധികൃതർ വ്യക്തമാക്കി. പരിഷ്കരിച്ച ഈ നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകളിലേക്കും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിനു പുറമെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് പുതിയ ഓണ്‍ലൈന്‍ വിസ സേവനത്തിന് തുടക്കമിട്ടത്. കുവൈറ്റിന്റെ ഏകീകൃത സര്‍ക്കാര്‍ ആപ്പായ 'സഹില്‍' വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനിമുതല്‍ ഗാര്‍ഹിക വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പുതിയ ഡിജിറ്റല്‍ സംവിധാനത്തോടൊപ്പം വിസ അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മന്ത്രാലയം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 



സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും പേപ്പര്‍രഹിതമാക്കുന്നതിന്റെയും റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കാരം. പുതിയ പ്ലാറ്റ്ഫോം നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് സെന്ററുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (40 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (47 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (58 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends