Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ

09 JUNE 2026 09:56 PM IST
മലയാളി വാര്‍ത്ത


തകരാറിലായി നടുറോഡിൽ നിന്നുപോയ ട്രക്കിനു പിന്നിൽ മിനി ബസ് ഇടിച്ചുകയറി 7 പേർ മരിച്ചു. ദുബായിലെ തിരക്കേറിയ എമിറേറ്റ്സ് റോഡിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. മരിച്ചവരിൽ 5 ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് വിവരം. മലയാളികൾ ഉൾപ്പെട്ടതായി വിവരമില്ല. 8 പേർക്കു പരുക്കുണ്ട്.

ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേർ ഇന്ത്യക്കാരാണ്. 4 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെല്ലാം ദുബായിലെ ‘മോട്ടീവ് ടെക്നിക്കൽ സർവീസ്’ കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മണിക്കൂറിൽ നൂറിലധികം കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയാണ് എമിറേറ്റ്സ് റോഡ്.

സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിൽ നിന്നു പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവും കൃത്യമായ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരുടെ കൃത്യമായ വിവരങ്ങളും എണ്ണവും ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ദുബായ് പൊലീസുമായും ആരോഗ്യവകുപ്പ് അധികൃതരുമായും ചേർന്ന് ആവശ്യമായ നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്ന് അറിയിച്ചു. കോൺസുലേറ്റ് അധികൃതർ ആശുപത്രി സന്ദർശിച്ച് പരുക്കേറ്റവരെ കാണുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനവും പ്രാർഥനയും കോൺസുലേറ്റ് അറിയിച്ചു.

∙ അപകടമുണ്ടായാൽ ജാഗ്രത പാലിക്കണം
വാഹനങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും റോഡരികിലേക്ക് മാറ്റാൻ സാധിക്കാതെ വരികയും ചെയ്താൽ ഡ്രൈവർമാർ അടിയന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ദുബായ് പൊലീസ് ഓർമിപ്പിച്ചു. ഹസാർഡ് ലൈറ്റുകൾ തെളിക്കുക, സുരക്ഷിതമായ അകലത്തിൽ വാണിങ് ട്രയാംഗിൾ സ്ഥാപിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി അവരെ വാഹനത്തിൽ നിന്ന് മാറ്റിനിർത്തുക, വൈകിക്കാതെ പൊലീസിനെ വിവരമറിയിക്കുക എന്നിവ പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇയിൽ ഉണ്ടാകുന്ന ഭൂരിഭാഗം വലിയ റോഡ് അപകടങ്ങൾക്കും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങും പെട്ടെന്നുള്ള ലെയിൻ മാറ്റവുമാണെന്ന് മുൻ വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധക്കുറവ് വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും വാഹനമോടിക്കുമ്പോൾ പൂർണ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ വീണ്ടും ഓർമിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (2 hours ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (3 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (3 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (4 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (4 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (4 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (6 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (7 hours ago)

Malayali Vartha Recommends