ദുബായില്‍ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരണപ്പെട്ടവരില്‍ ആറ് പേരും ഇന്ത്യക്കാരാണ്. സാങ്കേതിക തകരാര്‍ മൂലം റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയ ട്രക്കിലേക്ക് അതിവേഗത്തില്‍ പിന്നില്‍ നിന്ന് വന്ന മിനി ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ ഉള്‍പ്പടെ 16 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. അപകടത്തെ തുടര്‍ന്ന് എമിറേറ്റ്‌സ് റോഡില്‍ ദീര്‍ഘ നേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയാണ് സാഹചര്യം പുന:സ്ഥാപിച്ചത്. ട്രക്കിന് പിന്നില്‍ സഞ്ചരിച്ച മിനിബസ് നിശ്ചിത അകലം പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























