Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...


സലീം കുമാറിൻ്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചില മനുഷ്യരുടെ മരണവാർത്തകൾ കേൾക്കുമ്പോൾ അത് ഒരു വ്യക്തിയുടെ മരണം മാത്രമായി തോന്നില്ല നമ്മുടെ ജീവിതത്തിലെ ഒരു കാലഘട്ടം കൂടി അവസാനിച്ചതുപോലെ തോന്നും; വ്യക്തിപരമായി, സലീമേട്ടൻ ഒരു കലാകാരൻ മാത്രമായിരുന്നില്ല; വേദന പ്രകടിപ്പിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

07 JUNE 2026 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കും; പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് വനംവകുപ്പ്

'ആശ്വാസ്-2026' കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവെയ്ക്കുന്നു; സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസം; നിക്ഷേപകരുടെ താത്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം ലിജു

അവയവദാനമെന്ന മഹത്തായ പുണ്യപ്രവർത്തിയുടെ ജീവിക്കുന്ന സന്ദേശവാഹകനായിരുന്നു അദ്ദേഹം; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ-സോട്ടോ

സലിംകുമാർ ചത്തില്ലെങ്കിൽ ആശുപത്രിയിലിട്ട് കൊല്ലണം..! സതീശനെ പൊക്കിയടിച്ചതല്ലേ പോയി ചാവ്..! കമ്മികളുടെ ആറാട്ട്..!

തൃശൂർ മണ്ണുത്തിയിൽ മൂന്നം​ഗ സംഘം വീട്ടുടമയെ കെട്ടിയിട്ട് കവർച്ച നടത്തി.... പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

നടൻ സലിം കുമാറിന്റെ മരണത്തിൽ വേദന പ്രകടിപ്പിച്ച് നിർണ്ണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

അത്രേയും പ്രിയപ്പെട്ട ഒരാൾ കൂടി വിടവാങ്ങി. സലീമേട്ടൻ ആശുപത്രിയിലാണെന്നും, നില ഗുരുതരമാണെന്നും അറിഞ്ഞപ്പോഴും മനസ്സ് ഒരിക്കലും ആ അവസാന വാർത്തയെ സ്വീകരിച്ചിരുന്നില്ല. കാരണം, ജീവിതത്തിൽ പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടും “ഇതൊക്കെ എന്ത് “ എന്ന മട്ടിൽ അതിനെ ഒരു ചെറുചിരിയോടെ തോൽപ്പിച്ച് തിരിച്ചു വന്ന മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഇത്തവണയും “സലീമേട്ടൻ തിരിച്ചു വരും” എന്ന വിശ്വാസം എവിടെയോ മനസ്സിലുണ്ടായിരുന്നു. എന്നാൽ ഇത്തവണ മരണം ജയിച്ചു, നമ്മൾ തോറ്റു.

ചില മനുഷ്യരുടെ മരണവാർത്തകൾ കേൾക്കുമ്പോൾ അത് ഒരു വ്യക്തിയുടെ മരണം മാത്രമായി തോന്നില്ല. നമ്മുടെ ജീവിതത്തിലെ ഒരു കാലഘട്ടം കൂടി അവസാനിച്ചതുപോലെ തോന്നും. ഇന്ന് എനിക്ക് അങ്ങനെ തോന്നുകയാണ്. “കറകളഞ്ഞ കലാകാരൻ, അസ്സൽ കോൺഗ്രസുകാരൻ” ഈ രണ്ടു വാക്കുകളിൽ സലീമേട്ടനെ അടയാളപ്പെടുത്താം.

കലാകാരൻ എന്നാൽ ഇടതുപക്ഷക്കാരനായിരിക്കണം എന്ന വ്യാജ പൊതുബോധത്തെ തന്റെ ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടും ചോദ്യം ചെയ്ത മനുഷ്യൻ. കോൺഗ്രസിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഒരു മടിയും കൂടാതെ “ഞാൻ കോൺഗ്രസ്സാണ്” എന്ന് ഉറക്കെ പറഞ്ഞ അപൂർവ വ്യക്തിത്വം. രാഷ്ട്രീയ ലാഭനഷ്ടങ്ങൾ നോക്കാതെ തന്റെ വിശ്വാസങ്ങളോട് ചേർന്ന് നിന്ന മനുഷ്യൻ. പത്ത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് അധികാരത്തിലെത്തുകയും, ശ്രീ വി ഡി സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന്റെ സ്വീകരണ പരുപാടിയിൽ ആണ് അദ്ദേഹം അവസാനം പങ്കെടുത്തത്.

ആ സന്തോഷത്തിന്റെ ആഘോഷങ്ങളിൽ ഒരു സാധാരണ പ്രവർത്തകന്റെ ആവേശത്തോടെ പങ്കുചേർന്ന അദ്ദേഹത്തെ കണ്ടപ്പോൾ, ഇനിയും ഒരുപാട് നല്ല ദിവസങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്ന് തോന്നിയിരുന്നു. ആയുസ്സ് അൽപം കൂടി അനുവദിച്ചിരുന്നെങ്കിൽ, ഈ സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ സാംസ്കാരിക രംഗത്ത് കലാകാരന്റെ മുഖമായി ഒരു ഉന്നത സ്ഥാനത്ത് അദ്ദേഹത്തെ കാണാമായിരുന്നു. വിധിക്ക് പക്ഷേ മറ്റൊന്നായിരുന്നു തീരുമാനം.

മലയാള സിനിമയിൽ ഹാസ്യം പലരും ചെയ്തിട്ടുണ്ട്. എന്നാൽ ഹാസ്യത്തിന് ഒരു പുതിയ ഭാഷയും ശൈലിയും ആത്മാവും നൽകിയവരിൽ മുൻനിരയിൽ സലീമേട്ടനുണ്ട്. നമ്മളെ ചിരിപ്പിച്ച ഓരോ കഥാപാത്രത്തിനുള്ളിലും സമൂഹത്തെ കാണാനുള്ള ഒരു കണ്ണും ജീവിതത്തെ വായിക്കാനുള്ള ഒരു ബുദ്ധിയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നത്. മലയാള സിനിമയിൽ ഒരു “സലിം കുമാർ സ്കൂൾ” തന്നെ രൂപപ്പെട്ടിട്ടുണ്ട്; പിന്നീട് വന്ന എത്രയോ കലാകാരന്മാർ ബോധപൂർവമോ അബോധപൂർവമോ ആ വഴിയെ പിന്തുടർന്നു.

എനിക്ക് വ്യക്തിപരമായി, സലീമേട്ടൻ ഒരു കലാകാരൻ മാത്രമായിരുന്നില്ല. സന്തോഷ സമയത്തും പ്രതിസന്ധി ഘട്ടങ്ങളിലും ഒരുപോലെ ആശ്വാസം പകർന്ന ഒരു മനുഷ്യനായിരുന്നു. ഒരു ഫോൺ കോൾ മതി പൊട്ടിച്ചിരിയിൽ തുടങ്ങി പൊട്ടിച്ചിരിയിൽ അവസാനിക്കുന്ന സംഭാഷണങ്ങൾ. എത്ര വലിയ സമ്മർദ്ദത്തിനിടയിലായാലും ആ ചിരിയിൽ നിന്ന് ഒരു ഊർജം കിട്ടുമായിരുന്നു. ചില മനുഷ്യർ അങ്ങനെയാണ്; അവർ കടന്നുവരുമ്പോൾ വെളിച്ചം കൂടുന്നതുപോലെ തോന്നും. സലീമേട്ടൻ അത്തരമൊരു വെളിച്ചമായിരുന്നു.ഇന്ന് ആ വെളിച്ചം അണഞ്ഞിരിക്കുന്നു.

ആദ്യം ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിച്ചു. ഒടുവിൽ കരയിച്ചുകൊണ്ട് കടന്നുപോകുകയാണ് അദ്ദേഹം. പക്ഷേ സലീമേട്ടൻ എന്ന കലാകാരൻ മരിക്കുന്നില്ല. മലയാളിയുടെ ചിരിയിലും ഓർമ്മകളിലും രാഷ്ട്രീയ വിശ്വാസങ്ങളിലും ജീവിതത്തെ നേരിടാനുള്ള ധൈര്യത്തിലും അദ്ദേഹം ഇനിയും ജീവിച്ചുകൊണ്ടിരിക്കും. സലീമേട്ടന്റെ ഒരു ഡയലോഗോ ഓരോ മിമോ ഇല്ലാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിനം കടന്നു പോകത്തിടത്തോളം സലീമേട്ടന് മരണമില്ല…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കും; പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് വനംവകുപ്പ്  (34 minutes ago)

'ആശ്വാസ്-2026' കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവെയ്ക്കുന്നു; സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസം; നിക്ഷേപകരുടെ താത്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്ര  (50 minutes ago)

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന  (1 hour ago)

അവയവദാനമെന്ന മഹത്തായ പുണ്യപ്രവർത്തിയുടെ ജീവിക്കുന്ന സന്ദേശവാഹകനായിരുന്നു അദ്ദേഹം; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ-സോട്ടോ  (1 hour ago)

ചില മനുഷ്യരുടെ മരണവാർത്തകൾ കേൾക്കുമ്പോൾ അത് ഒരു വ്യക്തിയുടെ മരണം മാത്രമായി തോന്നില്ല നമ്മുടെ ജീവിതത്തിലെ ഒരു കാലഘട്ടം കൂടി അവസാനിച്ചതുപോലെ തോന്നും; വ്യക്തിപരമായി, സലീമേട്ടൻ ഒരു കലാകാരൻ മാത്രമായിരുന്നി  (1 hour ago)

സലിംകുമാർ ചത്തില്ലെങ്കിൽ ആശുപത്രിയിലിട്ട് കൊല്ലണം..! സതീശനെ പൊക്കിയടിച്ചതല്ലേ പോയി ചാവ്..! കമ്മികളുടെ ആറാട്ട്..!  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് തുടരുന്നു..  (3 hours ago)

തൃശൂർ മണ്ണുത്തിയിൽ മൂന്നം​ഗ സംഘം വീട്ടുടമയെ കെട്ടിയിട്ട് കവർച്ച നടത്തി.... പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി  (4 hours ago)

"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...  (4 hours ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

ലോകകപ്പിന് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം.. ബ്രസീലിന് ആശ്വാസജയം  (4 hours ago)

അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് അന്തരിച്ചു...  (4 hours ago)

ഷുഹൈബ് കൊലക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജില്ല കോടതി വീണ്ടും തള്ളി  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends