ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിറ്റ കേസില്‍ പിഴശിക്ഷ ശരി വെച്ചു....

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിറ്റ കേസില്‍ അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ ചുമത്തിയ 2 ലക്ഷം രൂപയുടെ പിഴശിക്ഷ തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണല്‍ ശരിവച്ചു.
വയനാട് എടവക ഗ്രാമ പഞ്ചായത്ത് ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റിന് അമ്പതിനായിരം രൂപ , ഉടമസിറാജിന് അയ്യായിരം രൂപ , വെളിച്ചെണ്ണയുടെ ലൈസന്‍സി സമീര്‍ മൂസക്ക് പതിനായിരം രൂപ , ഉല്‍പ്പാദക സ്ഥാപനമായ അഫിയ ഓയില്‍ മില്ലിന് ഒരു ലക്ഷം രൂപ , മില്ലുടമ ശശികുമാറിന് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് വയനാട് അഡ്ജുഡിക്കേറ്റിംഗ് ഓഫീസറായ സബ്ബ് കളക്ടര്‍ പിഴ ചുമത്തിയത്.
https://www.facebook.com/Malayalivartha























