ചാരിത്ര്യശുദ്ധിയില്‍ സംശയിച്ച് 58 കാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്

ചാരിത്ര്യശുദ്ധിയില്‍ സംശയിച്ച് 58 കാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവു ശിക്ഷ വിധിച്ചു.
പേരൂര്‍ക്കട മണ്ണാമൂല രേവതിയില്‍ ബാലകൃഷ്ണന്‍ നായരെയാണ് ഭാര്യയും 58 കാരിയുമായ ഗോമതിയമ്മയെ മേശക്കാല്‍ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്. കൊല്ലപ്പെട്ട ഗോമതിയമ്മയുടെ ആശ്രിതര്‍ക്ക് മതിയായ തുക നഷ്ടപരിഹാരം നല്‍കാനും ജഡ്ജി സി. ജെ. ഡെന്നി ഉത്തരവിട്ടു.
2018 ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12.30 മണിയോടെ ഉരുളി കാണാതായത് സംബന്ധിച്ചുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൃത്യത്തിന് ശേഷം പ്രതി ആയുധവും വസ്ത്രവും മാറ്റി ആഹാരം കഴിച്ച ശേഷം വീട് പൂട്ടി കടന്നു കളയുകയായിരുന്നു.
വീടിന്റെ മുകളിലെ നിലയില്‍ താമസിച്ചിരുന്ന മരുമകള്‍ ഓഫീസില്‍ നിന്നും തിരികെ വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിക്കിടന്നതിനാല്‍ അമ്മായി ക്ഷേത്രത്തില്‍ പോയിട്ടുണ്ടാവുമെന്ന് കരുതി യാതൊന്നും സംശയിച്ചില്ല. പ്രതി 5.30 മണിയോടെ വര്‍ക്കല സഹോദരിയുടെ വീട്ടിലെത്തി വിവരം പറഞ്ഞിരുന്നു.
പ്രതിയുടെ സഹോദരി മകനെ ഫോണ്‍ ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മരുമകളും മകളും നാട്ടുകാരുമായി വന്ന് പൂട്ട് പൊളിച്ച് വീടിനകത്ത് നോക്കിയപ്പോള്‍ അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് വീണു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റുവര്‍ട്ട് കീലര്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ റ്റി.. ഗീനാകുമാരി ഹാജരായി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























