നാലുപേർ ചേർന്ന് വിനോദയാത്ര സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽ പെട്ടു: ഒരാൾ മരിച്ചു... കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലിസ്

തിരുവനന്തപുരം വിതുര കല്ലാറില്‍ വിനോദയാത്ര സംഘത്തിലെ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരണപെട്ടു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇവര്‍ക്കൊപ്പം രണ്ട് പെണ്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൊന്മുടിയിലേക്ക് പോയതായിരുന്നു ഇവര്‍. എന്നാല്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പൊന്മുടിയില്‍ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. തുടര്‍ന്ന് അവിടെനിന്ന് തിരുച്ചുവരും വഴി കല്ലാര്‍ നെല്ലിക്കുന്ന് ചെക്ക് ഡാമിന്റെ പരിസരത്ത് ഇവര്‍ കുളിക്കാന്‍ പോകുകയായിരുന്നു എന്നാണ് പ്രദേശവാസികളുടെ വാക്കുകൾ.
അഭിലാഷിന്റെ കൂടെ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്തി അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്തേക്ക് പോകുന്നതിന് നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയതായിരുന്നു.
പൊലീസ് പട്രോളിഗും അവിടുണ്ടായിരുന്നു. ഇവരുടെ ശ്രദ്ധയില്‍ പെടാതെ ആദിവാസി കോളനി വഴി ഇവര്‍ ഡാമിന്റെ പരിസരത്തേക്ക് പോയെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന വിവരം, പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























