Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ജനകീയാസൂത്രണത്തിൽ ബ്ലോക്ക് കോർഡിനേറ്റർമാരായി രണ്ടുപേരല്ല മൂന്നുപേർ ഉണ്ടായിരുന്നു; മൂന്നാമത്തെയാൾ വാമനപുരം ബ്ലോക്ക് കോർഡിനേറ്റർ ആയിരുന്ന ശ്രീമതി. സരസ്വതിയമ്മയാണ്;തുടക്കത്തിൽ അവിടുത്തെ ബ്ലോക്ക് കോർഡിനേറ്റർ ആയിരുന്നയാൾ ഒഴിഞ്ഞപ്പോൾ 1998-ൽ സരസ്വതിയമ്മ ചുമതലയേറ്റു;ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

27 OCTOBER 2021 02:07 PM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിൽ ബ്ലോക്ക് കോർഡിനേറ്റർമാരായി രണ്ടുപേരല്ല. മൂന്നുപേർ ഉണ്ടായിരുന്നു. മൂന്നാമത്തെയാൾ വാമനപുരം ബ്ലോക്ക് കോർഡിനേറ്റർ ആയിരുന്ന ശ്രീമതി. സരസ്വതിയമ്മയാണ്. തുടക്കത്തിൽ അവിടുത്തെ ബ്ലോക്ക് കോർഡിനേറ്റർ ആയിരുന്നയാൾ ഒഴിഞ്ഞപ്പോൾ 1998-ൽ സരസ്വതിയമ്മ ചുമതലയേറ്റു.

സരസ്വതിയമ്മയുടെ ജീവിതകഥ വായിക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ടെന്ന് ഡോ .തോമസ് ഐസക്ക്. ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എനിക്കൊരു തെറ്റുപറ്റി ജനകീയാസൂത്രണത്തിൽ ബ്ലോക്ക് കോർഡിനേറ്റർമാരായി രണ്ടുപേരല്ല. മൂന്നുപേർ ഉണ്ടായിരുന്നു. മൂന്നാമത്തെയാൾ വാമനപുരം ബ്ലോക്ക് കോർഡിനേറ്റർ ആയിരുന്ന ശ്രീമതി. സരസ്വതിയമ്മയാണ്.

തുടക്കത്തിൽ അവിടുത്തെ ബ്ലോക്ക് കോർഡിനേറ്റർ ആയിരുന്നയാൾ ഒഴിഞ്ഞപ്പോൾ 1998-ൽ സരസ്വതിയമ്മ ചുമതലയേറ്റു. സരസ്വതിയമ്മയുടെ ജീവിതകഥ വായിക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സരസ്വതിയമ്മ പൊതു രംഗത്തേയ്ക്കു വരുന്നത്. 1971-78 വരെ കാലഘടത്തിൽ SFIയുടെ ജില്ലാതല പ്രവർത്തകയായിരുന്നു. BSc കെമസ്ട്രിയും LLB-യും പാസ്സായി. അതോടെ പ്രവർത്തനം യുവജനരംഗം (KSYF), മഹിളാ അസോസിയേഷൻ എന്നിവയിലേയ്ക്കു മാറി.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഇങ്ങനെ രാഷ്ട്രീയ മണ്ഡലം, മഹിളാരംഗം, കലാ-സാംസ്കാരിക വേദികൾ നിറഞ്ഞുനിന്ന ഇടപെടലുകളാണ് സരസ്വതിയമ്മയുടെ പൊതുജീവിതത്തിലുള്ളത്. മാത്രമല്ല, പല രംഗങ്ങളിലും ജില്ലാ നേതൃത്വ രംഗത്ത് പ്രവർത്തിച്ച അനുഭവവും വളരെ ചെറുപ്പത്തിൽ നേടാൻ സരസ്വതിയമ്മയ്ക്കു കഴിഞ്ഞൂവെന്നതു ശ്രദ്ധേയമാണ്. ഈ പ്രവർത്തനങ്ങൾക്കു പിൻന്തുണ വീട്ടിൽ നിന്നും ലഭിച്ചിരുന്നു.

1981 മുതൽ അഭിഭാഷകയായി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ഇതോടൊപ്പം സിപിഎമ്മിന്റെ സജീവ പ്രവർത്തകയും.
മുഴുവൻ സമയ CPM പ്രവർത്തകനും നെല്ലനാട് ഗ്രാമ പഞ്ചായത്ത് മെമ്പറും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. വയ്യേറ്റ് സോമനെ 1983-ൽ വിവാഹം കഴിച്ചു. മിശ്രവിവാഹം ആയതിനാൽ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് വിവാഹം കഴിച്ചത്.

പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് കാട്ടായിക്കോണം ശ്രീധറായിരുന്നു പാർട്ടിയുടെ നേതൃത്വത്തിൽ വിവാഹം നടത്തുന്നതിന് നേതൃത്വം നൽകിയത്. രണ്ടു പേർക്കും സ്ഥിരം തൊഴിലില്ലാതിരുന്നതുകൊണ്ട് വക്കീൽ പണി ഉപേക്ഷിച്ച് ഗ്രാമവികസന വകുപ്പിൽ LVEO ആയിട്ട് ജോലിയിൽ പ്രവേശിച്ചു. കേരളാ സാരക്ഷതാ പദ്ധതിയിലെ റിസോഴ്സ് പേഴ്സണായിരുന്നു. സാക്ഷരതാ രംഗത്തെ മികച്ച റിസോഴ്സ് പേഴ്സൺ എന്ന അംഗീകാരവും സരസ്വതിക്ക് ലഭിച്ചു.

ജനകീയാസൂത്രണത്തിൽ ഭാര്യയും ഭർത്താവും റിസോഴ്സ് പേഴ്സൺസായിരുന്നു. സരസ്വതിയമ്മ ബ്ലോക്ക് കോർഡിനേറ്റർ ആയപ്പോൾ ജീവിത സഖാവ്. ശ്രീ. സോമൻ നെല്ലനാട് പഞ്ചായത്തിന്റെ ആർപിയായി. കോൺഗ്രസ് ഭരണ സമിതിയ്ക്കു പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനും സരസ്വതിയമ്മയ്ക്കൊപ്പം ബ്ലോക്കുതലത്തിൽ പഞ്ചായത്തുകളിൽ ഓടി നടക്കാൻ സോമനും കൂടെയുണ്ടായിരുന്നു.

ഇവർ കുടുംബമായാണ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതിരേഖയും പ്രോജക്ടും തയ്യാറാക്കാൻ പോയിരുന്നത്. 8-ഉം 5-ഉം വയസ്സ് പ്രായമുള്ള ഗിരിജാകാവേരിയേയും സൂര്യഗായത്രിയേയും പഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളിൽ കിടത്തി ഉറക്കി സരസ്വതിയും സോമനും പ്രോജക്ട് തയ്യാറാക്കാനും പദ്ധതിരേഖ തയ്യാറാക്കാനും കഠിനാധ്വാനം ചെയ്തത് പഞ്ചായത്തുകൾക്കു മറക്കാൻ കഴിയില്ല.

ജനകീയാസൂത്രണ കോ-ഓഡിനേറ്റർ പ്രവർത്തനം അവസാനിച്ചപ്പോൾ, ജോലിക്കു പുറമേ പഠനത്തിലേയ്ക്കും തിരിഞ്ഞു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും MSW ബിരുദാനന്തര ബിരുദവും നേടി. കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സൺ ആയിരുന്നു.

സരസ്വതിയുടെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ഒപ്പം നിന്ന ജീവിത സഖാവ് സോമൻ 2017 മെയ് 28 ന് നിര്യാതനായി.
സരസ്വതിയമ്മ പെൻഷനേഴ്സ് യൂണിയൻ പ്രവർത്തകയായി പൊതുമണ്ഡലത്തിൽ ഇന്നും സജീവമായി തുടരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends