Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഞെട്ടിത്തരിച്ച് മലയാളികള്‍... പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ് വഴിത്തിരിവിലേക്ക്; പരസഹായമില്ലാതെ യൂട്യൂബ് നോക്കി വീട്ടിനുള്ളിലാണ് പ്രസവവും പൊക്കിള്‍ക്കൊടി മുറിച്ചതും; കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യ നില തൃപ്തികരം; അറസ്റ്റിലായത് 21 കാരനായ യുവാവ്

28 OCTOBER 2021 09:40 AM IST
മലയാളി വാര്‍ത്ത

യൂട്യൂബ് എന്തിനൊക്കെ സഹായിക്കുമെന്ന് മലയാളികള്‍ അത്ഭുതത്തോടെ കാണുകയാണ്. കേവലം വിനോപാധായായ യൂട്യൂബില്‍ നിരവധി വിജ്ഞാനവുമുണ്ട്. എന്നാല്‍ അത് ദൂഷ്യവശത്തിനായി ഉപയോഗപ്പെടുത്തിയാലോ. ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ച കേസിലും യൂട്യൂബ് ചര്‍ച്ചയായി. യൂട്യൂബില്‍ നോക്കിയാണ് സൂരജ് പാമ്പിനെ വഴങ്ങാന്‍ പഠിച്ചത്. അത് തന്നെ ഞെട്ടിപ്പോയി.

ഇപ്പോഴിതാ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രസവിപ്പിച്ചതിലും അറിവ് ലഭിച്ചത് യൂട്യൂബിലൂടെയാണെന്നാണ് പറയുന്നത്. ഒരു മീന്‍കുഞ്ഞ് പോലുമറിയാതെ പരസഹായമില്ലാതെയാണ് പ്രസവിച്ചത്. ആ ഒരു ഞെട്ടലിലാണ് മലയാളികള്‍.

 


പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഇരുപത്തൊന്നുകാരനായ യുവാവ് അറസ്റ്റിലായി. കോട്ടയ്ക്കലില്‍ ആണു സംഭവം നടന്നത്. പരസഹായമില്ലാതെ, യൂട്യൂബ് നോക്കി വീട്ടിനുള്ളിലാണു പ്രസവവും പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുന്നത് ഉള്‍പ്പെടെയുള്ള അനുബന്ധ ശുശ്രൂഷകളും നടത്തിയതെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.

സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ സാഹചര്യം മുതലെടുത്തു വിവാഹവാഗ്ദാനം നല്‍കിയാണു പ്രതി പീഡിപ്പിച്ചതെന്നു പൊലീസ് പറയുന്നു.

 



പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു പ്രതിക്കെതിരെ കേസെടുത്തത്. ഗര്‍ഭകാലത്ത് രണ്ടു സ്വകാര്യ ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയിട്ടുണ്ട്. സംഭവം അധികൃതരെ അറിയിക്കുന്നതില്‍ ആശുപത്രികള്‍ക്കു വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കുമെന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്ന് തോന്നാം പക്ഷേ കോട്ടക്കല്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നതാണ്. ഈ മാസം 20ാം തീയതിയാണ് പെണ്‍കുട്ടി തന്റെ റൂമിനുള്ളില്‍ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 

 



ഗര്‍ഭത്തിന് ഉത്തരവാദി ആയ സമീപ വാസിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്. പെണ്‍കുട്ടിയുടെ പിതാവ് സുരക്ഷ ജോലിക്കാരന്‍ ആണ്. രാത്രി ഡ്യൂട്ടി ആണ് പതിവ്. അമ്മയുടെ കണ്ണിന് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്. വിവാഹിതയായ സഹോദരിയും വിദ്യാര്‍ത്ഥിയായ സഹോദരനും വീട്ടില്‍ വരാറും ഇല്ല. ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് ഗര്‍ഭിണി ആയത് മുതല്‍ പെണ്‍കുട്ടി റൂമില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആദ്യ സമയത്ത് ഒരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഇത് തിരിച്ചറിയുകയും ചെയ്തില്ല.

17 വയസുകാരി എട്ടു മാസത്തില്‍ അധികം ഗര്‍ഭം വീട്ടുകാരില്‍ നിന്നും ഒളിച്ച് വെക്കുകയും പിന്നീട് പ്രസവിച്ച് പൊക്കിള്‍കൊടി വരെ ഒറ്റക്ക് മുറിക്കുകയും ചെയ്ത സംഭവം എല്ലാ അര്‍ത്ഥത്തിലും മലയാളിയെ ഞെട്ടിക്കുന്നതാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ വീടിനുളില്‍ കുട്ടികള്‍ ഒറ്റയ്ക്കിരുന്ന് പഠിക്കാന്‍ തുടങ്ങിയത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എത്ര മാത്രം ഗുരുതരം ആണെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുക ആണ് ഈ സംഭവം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends