ഭൂമിയേറ്റെടുക്കല്‍ കേസില്‍ കളക്ടറുടെ കാര്‍ ജപ്തി ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍... ഒരു മാസത്തിനകം വാദിക്ക് പണം നല്‍കിയില്ലെങ്കില്‍ ജപ്തി നടപടി തുടരാമെന്ന് കോടതി

ഭൂമിയേറ്റെടുക്കല്‍ കേസില്‍ നഷ്ട പരിഹാരം നല്‍കാത്തതിന് ജില്ലാ കളക്ടറുടെ കാര്‍ ജപ്തി ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ് കോടതിയില്‍ ബോധിപ്പിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യുന്നതിന് നിയമ തടസമുണ്ടെന്നാണ് സര്‍ക്കാര്‍ ബോധിപ്പിച്ചത്.
എന്നാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അവസരത്തില്‍ മാത്രമേ അത്തരം ഇളവുകള്‍ ഉള്ളുവെന്ന് പരാതിക്കാരന്‍ മറു വാദമുന്നയിച്ചു.
അതേ സമയം ഒരു മാസത്തിനകം പണം പരാതിക്കാരന് നല്‍കിയില്ലെങ്കില്‍ ജപ്തി നടപടി തുടരാമെന്ന് സബ്ബ് ജഡ്ജി ഹരീഷ് ഉത്തരവിട്ടു. ജപ്തി ഉത്തരവ് അസ്ഥിരപ്പെടുത്തണമെന്നും തുക കെട്ടി വക്കാന്‍ 3 മാസം സാവകാശം വേണമെന്നും കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തലസ്ഥാനത്ത് വ്യോമ സേനാ ആസ്ഥാനത്തിന് വേണ്ടി ഭൂമിയേറ്റെടുത്ത എല്‍ എ ആര്‍ (ഭൂമിയേറ്റെടുക്കല്‍ റഫറന്‍സ് ) കേസില്‍ ഭൂവുടമക്ക് കോടതി വിധിച്ച ഡിക്രി തുകയും മേല്‍ പലിശയും കോടതിച്ചെലവും ചേര്‍ത്ത് സര്‍ക്കാര്‍ തുക കെട്ടി വക്കാത്ത സംഭവത്തിലാണ് ജപ്തി ഉത്തരവുണ്ടായത്.
കളക്ടര്‍ , സിസ്ട്രിക് ഡെവലപ്‌മെന്റ് കമ്മീഷണര്‍ , അഡീ. ജില്ലാ മജിസ്‌ട്രേട്ട് , ഭൂമി പൊന്നും വിലക്ക് ഏറ്റെടുക്കല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കെതിരെയാണ് ഭൂവുടമയായ കടകംപള്ളി സ്വദേശി കെ. ശശിധരന്‍ ജപ്തി ഹര്‍ജി ഫയല്‍ ചെയ്തത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 20 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്.
കളക്ടര്‍ നിശ്ചയിച്ച് നല്‍കിയ തുക കൂടാതെ 3 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്‍കാന്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ തുക നല്‍കാത്തതിനാല്‍ പലിശയുള്‍പ്പെടെ 9 ലക്ഷം രൂപ ഈടാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് വിധിയുടമസ്ഥന്‍ വിധിക്കടക്കാര്‍ക്കെതിരെ സമര്‍പ്പിച്ച വിധി നടപ്പാക്കല്‍ ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്.
"
https://www.facebook.com/Malayalivartha

























